റെയിൽവേ സ്റ്റേഷനിൽ പരിശോധന: മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു

0

തിരുവനന്തപുരം: സിറ്റി പൊലീസിലെ സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം (SAGOC) ടീമും ഡോഗ് സ്ക്വാഡ്, ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നീ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ ശനിയാഴ്ച തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഫ്ലാറ്റ്ഫോമുകളിലും ട്രെയിൻ ബോഗികളിലും നടത്തിയ വിപുലമായ പരിശോധനയിൽ മൂന്നര കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പാക്കറ്റ് കണ്ടെടുത്തു.
കുർള എക്സ്പ്രസിന്റെ എ.സി കോച്ചിലാണ് ഉപേക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം ശക്തമായ പരിശോധനകൾ നടത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചു

Leave a Reply