കേന്ദ്രബജറ്റിൽ സുപ്രധാന തീരുമാനം

0

കേന്ദ്രബജറ്റിൽ സുപ്രധാന തീരുമാനം. ആദായനികുതി പരിധിയിൽ ഇളവ് പ്രഖ്യാപിച്ചു ധനമന്ത്രി നിർമല സീതാരാമൻ. ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട എന്നതാണ് ഇളവ്. അതേസമയം പുതിയനികുതി ഘടന തെരഞ്ഞെടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടർന്നവർക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയിൽ മന്ത്രി അറിയിച്ചു

പുതിയ രീതിയിൽ പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതൽ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതൽ ഒൻപത് ലക്ഷം വരെ പത്തുശതമാനം നികുതി. ഒൻപത് ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതൽ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം. പുതിയ രീതിയിലെ സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറച്ചതായി നിർമല സീതാരാമൻ വ്യക്തമാക്കി.

ഏഴുലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുമെന്നതിനാൽ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാർക്ക് നികുതി നൽകേണ്ടതില്ല. പുതിയ രീതി സ്വീകരിച്ചവർക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും മന്ത്രി പറഞ്ഞു. മുതിർന്നവരുടെ നിക്ഷേപ പരിധി ഉയർത്താൻ ബജറ്റ് നിർദ്ദേശം. 30 ലക്ഷമാക്കി ഉയർത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.

മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒൻപത് ലക്ഷമാക്കിയാണ് ഉയർത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയർത്തി. വനിതകൾക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാൻ സേവിങ്സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി. അതേസമയം 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണമെന്നുമാണ ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ജോയിന്റ് അക്കൗണ്ടുകൾക്കുള്ള നിക്ഷേപ പരിധി 9 ലക്ഷത്തിൽനിന്ന് 15 ലക്ഷമാക്കിയും ഉയർത്തി.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നികുതി ഇളവ് അടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here