100 രൂപ കൂടുതൽ കൂലി ചോദിച്ചതിന് ആദിവാസി യുവാവിനെ മർദിച്ചതായി പരാതി

0

100 രൂപ കൂടുതൽ കൂലി ചോദിച്ചതിന് ആദിവാസി യുവാവിനെ മർദിച്ചതായി പരാതി. വയനാട് അമ്പലവയൽ നീർച്ചാൽ ആദിവാസി കോളനിയിലെ ബാബുവിനാണ് മർദ്ദനമേറ്റത്. കുരുമുളക് പറിക്കാൻ 100 രൂപ കൂടുതൽ കൂലി ചോദിച്ചതിനായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. ബാബുവിന്റെ പരാതിയിൽ സ്ഥല ഉടമയുടെ മകനെതിരെ പൊലീസ് കേസെടുത്തു. പട്ടികവർഗ അതിക്രമ നിരോധനം അടക്കമുള്ള വകുപ്പുകൾ ചേർത്ത് അമ്പലവയൽ പൊലീസ് ആണ് കേസെടുത്തത്. പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടിൽനിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലിയായി ചോദിപ്പോൾ ഉടമയുടെ മകൻ മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്.

ഈമാസം 10നാണ് സംഭവം. കുരുമുളക് പറിക്കാൻ കൂലി കൂട്ടി തരണം എന്ന് പറഞ്ഞപ്പോൾ വാക്ക് തർക്കം ഉണ്ടായി. സ്ഥിരമായി ജോലിക്ക് പോകുന്ന വീടിന്റെ ഉടമയുടെ മകൻ ക്രൂരമായി മർദിച്ചപ്പോൾ നിലത്ത് വീഴുകയും ആ സമയത്ത് മുഖത്ത് ആഞ്ഞടിച്ചതായും പരാതിയിൽ പറയുന്നു. കവിളിൽ ചവിട്ടിയപ്പോൾ മൂന്ന് പല്ല് പോയി. താടി എല്ല് പൊട്ടി. ബോധമില്ലാതെ നിലത്ത് വീണതായും ബാബു പറയുന്നു.

പിന്നീട് ബോധം തെളിഞ്ഞപ്പോൾ ശരീരത്തിലെ പരിക്കും വേദനയും കൊണ്ട് വീട്ടിൽ വരാൻ കഴിയാത്തതിനാൽ റോഡിന്റെ സൈഡിൽ ഒരു രാത്രി കിടന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയ സമീപ വാസികളും ചേർന്ന് ഭക്ഷണവും വെള്ളവും നൽകി. എന്താണെന്ന് ചോദിച്ചപ്പോഴാണ് മർദിച്ച കാര്യം പറഞ്ഞതെന്നും ബാബു പറയുന്നു.

തിങ്കളാഴ്ച രാവിലെ എസ്ടി പ്രമോട്ടർമാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞദിവസം മുതലാളിയും മകനും ആശുപത്രിയിൽ എത്തി കേസ് ആക്കരുതെന്നും കള്ള് കുടിച്ച് വീണതാണെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു. തുടർന്ന് ആയിരം രൂപയും നീട്ടി. തന്റെ പരിക്ക് ഡോക്ടറോട് പറഞ്ഞിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും മറുപടി നൽകിയതായും ബാബു പറയുന്നു.

. വയനാട് അമ്പലവയൽ നീർച്ചാൽ ആദിവാസി കോളനിയിലെ ബാബുവിനാണ് മർദ്ദനമേറ്റത്. കുരുമുളക് പറിക്കാൻ 100 രൂപ കൂടുതൽ കൂലി ചോദിച്ചതിനായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. ബാബുവിന്റെ പരാതിയിൽ സ്ഥല ഉടമയുടെ മകനെതിരെ പൊലീസ് കേസെടുത്തു. പട്ടികവർഗ അതിക്രമ നിരോധനം അടക്കമുള്ള വകുപ്പുകൾ ചേർത്ത് അമ്പലവയൽ പൊലീസ് ആണ് കേസെടുത്തത്. പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply