പൂഴിക്കാട്‌ ചിറമുടിയില്‍ യുവതിയെ തലയ്‌ക്കടിച്ചുകൊന്ന കേസില്‍ കാമുകന്‍ അറസ്‌റ്റില്‍

0

പൂഴിക്കാട്‌ ചിറമുടിയില്‍ യുവതിയെ തലയ്‌ക്കടിച്ചുകൊന്ന കേസില്‍ കാമുകന്‍ അറസ്‌റ്റില്‍. രണ്ടുവര്‍ഷമായി യുവതിയ്‌ക്കൊപ്പം താമസിച്ചുവന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി എസ്‌.എല്‍. ഷൈജു (34)വിനെയാണ്‌ ബംഗളുരുവില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ 10 ന്‌ രാത്രി 10.30 നാണ്‌ സജിത (42) കൊല്ലപ്പെട്ടത്‌. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന സജിത കൊഴുവല്ലൂര്‍ സ്വദേശിനിയാണ്‌. തിരുവല്ലയിലെ ഒരു സ്‌ഥാപനത്തില്‍ ജോലി ചെയ്‌തുവന്ന ഇവര്‍ ഫേസ്‌ബുക്കിലൂടെയാണ്‌ ഷൈജുവിനെ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ അടുപ്പത്തിലാവുകയും ഒരുമിച്ച്‌ താമസിച്ചുവരികയുമായിരുന്നു. ഭാര്യയും മക്കളുമുള്ള ഷൈജു മറ്റ്‌ സ്‌ത്രീകളുമായി ബന്ധം തുടര്‍ന്നത്‌ സജിത ചോദ്യം ചെയ്‌തതാണ്‌ കൊലപാതകത്തിന്‌ കാരണമെന്ന്‌ പ്രതി മൊഴി നല്‍കി.
സംഭവശേഷം നാടുവിട്ട പ്രതിയെ പന്തളം ഇന്‍സ്‌പെക്‌ടര്‍ എസ്‌. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്‌ പിടികൂടിയത്‌.
സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം സ്‌ഥാപിച്ച്‌ അവര്‍ക്കൊപ്പം താമസിച്ച്‌ സാമ്പത്തിക ചൂഷണം ചെയ്യുകയാണ്‌ പ്രതിയുടെ രീതി.
മുപ്പതോളം സ്‌ത്രീകളെ ഇത്തരത്തില്‍ ചൂഷണം ചെയ്‌തതായി സംശയിക്കുന്നു. ഇയാള്‍ക്കെതിരെ വിവിധ സേ്‌റ്റഷനുകളില്‍ കേസുകളുണ്ട്‌.
കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. അടൂര്‍ ഡിവൈ.എസ്‌.പി. ആര്‍. ബിനുവിനായിരുന്നു അനേ്വഷണ ചുമതല.

Leave a Reply