എ.ടി.എം. കവര്‍ന്ന്‌ പണംതട്ടിയ ആള്‍ അറസ്‌റ്റില്‍

0


വാഗമണ്‍: സുഹൃത്തിന്റെ എ.ടി.എം. കാര്‍ഡ്‌ തട്ടിയെടുത്ത്‌ 1.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്‌റ്റില്‍. കായംകുളം സ്വദേശി ഷാജി കുഞ്ഞന്‍കുട്ടിയാണ്‌ അറസ്‌റ്റിലായത്‌. വയനാട്ടില്‍ നിന്നാണ്‌ പ്രതിയെ വാഗമണ്‍ പോലീസ്‌ പിടികൂടിയത്‌.
വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജോലി നോക്കി വരുന്നതിനിടയിലാണ്‌ കബളിപ്പിക്കല്‍ നടന്നത്‌. ഇതേ സ്‌ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി നോക്കി വന്നിരുന്ന കുമളി കുറ്റിവയലില്‍ ജോസഫിന്റെ പണമാണ്‌ നഷ്‌ടമായത്‌. 2022 ഡിസംബര്‍ മാസത്തില്‍ പതിനായിരം രൂപാ പിന്‍വലിച്ചു. തുടര്‍ന്ന്‌ കൂടുതല്‍ പണമുണ്ടെന്ന്‌ മനസിലാക്കി എ.ടി.എം തട്ടിയെടുത്ത്‌ പണം പിന്‍വലിക്കുകയായിരുന്നു. തട്ടിയെടുത്ത പണവുമായി മുണ്ടക്കയത്തെ ഒരു ജുവല്ലറിയില്‍ നിന്നും ഒരു ലക്ഷം രൂപായുടെ സ്വര്‍ണം വാങ്ങി ഗോവയിലേക്ക്‌ കടന്നു. ഗോവയില്‍ ആഡംബര ജീവിതം നയിച്ചശേഷം വയനാട്ടില്‍ ഒരു റിസോര്‍ട്ടിലെത്തി ജോലി ചെയ്‌തു വരികയായിരുന്നു. ഇടുക്കി ജില്ലാ പോലീസ്‌ മേധാവി, പീരുമേട്‌ ഡിവൈ.എസ്‌.പി. ജെ. കുര്യാക്കോസ്‌, വാഗമണ്‍ സി.ഐ. കെ. സുധീര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എസ്‌.ഐ. സജി, സതീഷ്‌, എസ്‌.സി.പി.ഒ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply