ചാവക്കാട് കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണയാൾ തറയിൽ തലയിടിച്ച് മരിച്ചു

0

ചാവക്കാട് കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണയാൾ തറയിൽ തലയിടിച്ച് മരിച്ചു. വിമുക്ത ഭടനായ ചാവക്കാട് മണത്തല സ്വദേശി ഉസ്മാൻ (75) ആണ് മരിച്ചത്.

ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ പമ്പിന് മുന്നിലെ ഡ്രൈ ഫ്രൂട്ട് കടയിലാണ് സംഭവം. ഉസ്മാൻ കടയിലേക്ക് കയറുമ്പോൾ മുന്നിലെ ചില്ലുവാതിലിൽ മുഖം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

Leave a Reply