വളര്‍ത്തു പൂച്ചയ്‌ക്ക് കല്ലറ ഒരുക്കി സംസ്‌കരിച്ചു

0


എടത്വാ: സോഷ്യല്‍ മീഡിയയില്‍ വൈറലായ വളര്‍ത്ത്‌ പൂച്ച ചത്തതോടെ കല്ലറ ഒരുക്കി വീട്ടുകാര്‍ സംസ്‌കരിച്ചു. തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണും കുടുംബവുമാണ്‌ വീട്ടുമുറ്റത്ത്‌ പൂച്ചയ്‌ക്ക്‌ കല്ലറ ഒരുക്കി സംസ്‌കരിച്ചത്‌. പ്രഭാത സവാരിക്കിടെ രണ്ട്‌ വര്‍ഷം മുന്‍പ്‌ വഴിയോരത്ത്‌ നിന്ന്‌ കിട്ടിയ പൂച്ചക്കുഞ്ഞിനെ മിക്കി എന്ന പേരിട്ട്‌ വളര്‍ത്തി വരികയായിരുന്നു. വീടിന്റെ ഗേറ്റിലെ ബെല്ലില്‍ വിരലമര്‍ത്തി അകത്ത്‌ പ്രവേശിക്കുന്ന മിക്കി പൂച്ച സോഷ്യല്‍ മീഡിയായില്‍ തരംഗമായിരുന്നു. വീട്ടുകാരുടെ പ്രിയങ്കരിയായ മിക്കി കഴിഞ്ഞ ദിവസം ചത്തതോടെ സംസ്‌കാര ചടങ്ങുകളോടെ വീട്ടുമുറ്റത്തെ കല്ലറയില്‍ അടക്കം ചെയ്യുകയായിരുന്നു.
ഏഴ്‌ നായ്‌ക്കളും രണ്ട്‌ പൂച്ചകളും ഈ വീട്ടിലുണ്ട്‌. ജോണ്‍സന്റെ ഭാര്യ ജിജിമോള്‍ മക്കളായ ബന്‍, ദാനിയേല്‍ എന്നിവരാണ്‌ വളര്‍ത്ത്‌ നായ്‌ക്കളേയും പൂച്ചകളേയും സംരക്ഷിക്കുന്നത്‌.

Ads by Google

Leave a Reply