സേഫ് ആന്റ സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി റാണയുടെ റിസോര്‍ട്ടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

0

ത്യശൂര്‍: സേഫ് ആന്റ സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി റാണയുടെ റിസോര്‍ട്ടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. അരിമ്പൂരെ റാണാസ് റിസോര്‍ട്ടാണ് യൂത്ത് കോണ്‍ഗ്രസ് പൂട്ടി കൊടിക്കുത്തിയത്. അതേസമയം പ്രവീണ്‍ റാണയ്ക്ക് രക്ഷപ്പെടാന്‍ പൊലീസ് വഴിയൊരുക്കിയെന്നാണ് നിക്ഷേപകരുടെ ആരോപണം. കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും പ്രതിക്കൊപ്പമാണെന്നാണ് നിക്ഷേപകരുടെ ആരോപണം.

പണം നഷ്ടമായവര്‍ സമരസമിതി രൂപീകരിച്ച് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 27ന് അരിമ്പൂര്‍ റാണാ റിസോട്ടില്‍ നടത്തിയ നിക്ഷേപ സംഗമത്തില്‍ റാണയ്ക്ക് പിന്തുണയുമായി അന്തിക്കാട് എസ്‌ഐ വന്നിരുന്നു. നിലവില്‍ കേസന്വേഷിക്കുന്ന ഈസ്റ്റ് പൊലീസും പ്രതിയ്‌ക്കൊപ്പമാണ്. പണം നഷ്ടമായ നൂറിലേറെപ്പേര്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് സമര സമിതി രൂപീകരിച്ചു.

കഴിഞ്ഞ ദിവസം കൊച്ചി ചിലവന്നൂരിലെ റാണയുടെ ഫ്‌ലാറ്റിലേക്ക് പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഒരു ലിഫ്റ്റിലൂടെ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ റാണ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ നാല് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. റാണയുടെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു.

ട്രാഫിക് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാളുടെ വാഹനം അങ്കമാലി ഭാഗത്തേക്കാണ് പോയത് എന്ന് കണ്ടെത്തി. എന്നാല്‍ വാഹനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ റാണയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വണ്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ റാണയെ കലൂരില്‍ ഇറക്കിവിട്ടെന്നാണ് പൊലീസിനോട് പറഞ്ഞത്. ഫോണ്‍ സ്വിച്ചോഫ് ആയതിനാല്‍ റാണയുടെ ലൊക്കേഷന്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here