ട്രെയിനിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ

0

ട്രെയിനിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ചിൽ വച്ചാണ് ടിടിഇ മറ്റൊരാളുമായി ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു. രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

ജനുവരി 16ന് സംഭാൽ ജില്ലയിലെ ചന്ദൗസിയിൽ വച്ചാണ് സംഭവമുണ്ടായത്. ചന്ദൗസി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യുവതിക്ക് ടിടിഇ കെബി സിങ് എസി കോച്ചിൽ സീറ്റ് നൽകി. ചന്ദൗസിയിൽ നിന്ന് പ്രയാഗ്രാജിലെ സുബേദാർഗഞ്ജിലേക്ക് പോവുകയായിരുന്നു യുവതി. യുവതിക്ക് നേരത്തെ ടിടിഇയെ പരിചയമുണ്ടായിരുന്നു. രാത്രി ഏതാണ്ട് 10 മണി ആയപ്പോൾ ടിടിഇ രാജു സിങ് എന്ന മറ്റൊരാളുമായി എത്തി. തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Leave a Reply