പൊന്മുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

0

പൊന്മുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്മുടി 12 -മത്തെ വളവിലാണ് ബ്രേക്ക് കിട്ടാതെ കാർ തലകീഴായി മറിഞ്ഞ്. കരമനയിൽ നിന്നും നെടുമങ്ങാട് നിന്നും വിനോദ സഞ്ചാരത്തിന് വന്നവരാണ് പൊന്മുടിയിൽ നിന്ന് മടങ്ങവേ അപകടത്തിൽ പെട്ടത് അപകടത്തിൽപ്പെട്ട കാറിൽ അഞ്ച് പേർ ഉണ്ടായിരുന്നു. പൊന്മുടി പൊലീസും വിതുര ഫയർഫോഴ്‌സും വിനോദ സഞ്ചാരികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Leave a Reply