മൂന്നാർ റോഡിൽ അശോകപുരത്തുള്ള കല്ല്യാണ പന്തൽ കൊച്ചിൻ ബേക്ക് ഹോട്ടൽ കത്തി നശിച്ചു

0

മൂന്നാർ റോഡിൽ അശോകപുരത്തുള്ള കല്ല്യാണ പന്തൽ കൊച്ചിൻ ബേക്ക് ഹോട്ടൽ കത്തി നശിച്ചു. ഇന്ന് രാവിലെ 11ന് ഉണ്ടായ തീപിടിത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചു.

ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. അശോകപുരം തേറുള്ളി വീട്ടിൽ ടി.എക്‌സ് മാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. ഹോട്ടലിന്റെ സീലിങ് പനയോലകൾ കൊണ്ട് കവർ ചെയ്തതിനാൽ തീ പെട്ടന്ന് ആളി പടരുകയാണുണ്ടായത്.

ആലുവ ഫയർ ഫോഴ്‌സിൽ നിന്നുള്ള മൂന്ന് യൂനിറ്റ് വാഹനങ്ങൾ എത്തിയാണ്തീയണച്ചത്. ഈ സമയം ജീവനക്കാർ മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here