വാഴക്കുളത്ത് ഭാര്യയെ മർദ്ദിച്ച് ആസിഡ് ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

0

വാഴക്കുളത്ത് ഭാര്യയെ മർദ്ദിച്ച് ആസിഡ് ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മൂവാറ്റുപുഴ കാവന എലുവിച്ചിറക്കുന്ന് പാറത്തണ്ടേൽ വീട്ടിൽ സജീവ് (48) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വച്ച് ഭാര്യയെ മർദ്ദിക്കുകയും, ശരീരത്തിൽ ആസിഡ് ഒഴിച്ച് പൊള്ളിക്കുകയുമായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.എച്ച്.സമീഷ്, എസ്.ഐമാരായ ടി.കെ മനോജ്, മാത്യു അഗസ്റ്റിൻ, എ.എസ്.ഐ എൻ.എൻ.സജീവൻ, എസ്.സി.പി.ഒ മാരായ സേതു കുമാർ, വി.കെ.ബിന്ദു, എം.എ.ഷെഫി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply