കൊടുങ്ങല്ലൂരിൽ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു

0

കൊടുങ്ങല്ലൂരിൽ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി പൊടിത്തറക്കുഴി കിഴക്കേത്തറ പുത്തൻവീട്ടിൽ രാമചന്ദ്രനെ(43)യാണ് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. കൊടുങ്ങല്ലൂരിലുള്ള ശ്രീ കുരുംബയമ്മയുടെ മൂലസ്ഥാന ക്ഷേത്രത്തിന് നേരെയാണ് രാമചന്ദ്രൻ ആക്രമണം നടത്തിയത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠയും ദീപസ്തംഭവും അടിച്ചു തകർത്ത ഇയാളെ സംഭവ സ്ഥലത്ത് നിന്നും പൊലീസും നാട്ടുക്കാരും ചേർന്ന് പിടിക്കൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ഇയാൾ പൊലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിയിളക്കുകയും ചെയ്തിരുന്നു.

ബൈപ്പാസ് റോഡിൽ പെട്ടിക്കട തുടങ്ങുന്നതിനായി സുഹൃത്തിനൊടൊപ്പമായിരുന്നു രാമചന്ദ്രൻ കൊടുങ്ങല്ലൂരിൽ എത്തിയത്. രണ്ടാഴ്‌ച്ചയായി കൊടുങ്ങല്ലൂരിൽ തന്നെയായിരുന്നു ഇയാളുടെ താമസം. രാമചന്ദ്രൻ മുമ്പ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply