പുനഃസംഘടനയില്‍ അച്ചടക്കം ലംഘിച്ചവര്‍ വേണ്ടെന്ന്‌ കെ.പി.സി.സി.

0


തിരുവനന്തപുരം : പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ടവരെ പുനഃസംഘടനയില്‍ പരിഗണിക്കേണ്ടതില്ലെന്നു നിര്‍ദേശം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അച്ചക്കനടപടിക്കു വിധേയരായവരെയാണ്‌ ഒരുതലത്തിലും പരിഗണിക്കേണ്ടതില്ലെന്ന്‌ കെ.പി.സി.സി നിര്‍ദേശം നല്‍കിയത്‌.
തദ്ദേശസ്‌ഥാപനങ്ങളുടെയും സഹകരണസംഘങ്ങളുടെയും അധ്യക്ഷപദം വഹിക്കുന്നവരെ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കാന്‍ പാടില്ലെങ്കിലും എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. പുനഃസംഘടനക്കായി ആദ്യം പുറത്തിറക്കിയ മറ്റെല്ലാ മാനദണ്ഡങ്ങളും ഭാരവാഹികളുടെ എണ്ണത്തിന്റെ കാര്യത്തിലെ ആദ്യതീരുമാനവും അതേപടി തന്നെയായിരിക്കും.
മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കണമെന്ന ആദ്യ നിര്‍ദേശത്തിലും മാറ്റം വരുത്തി. ആദ്യ ഘട്ടത്തില്‍ ഡി.സി.സി, ബ്ലോക്ക്‌ പുന:സംഘടന പുര്‍ത്തീകരിച്ച്‌ ഫെബ്രുവരി അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ ഉപസമിതി. കരട്‌പട്ടിക കെ.പി.സി.സി.ക്ക്‌ കൈമാറണം. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക 15-ന്‌ അകം നല്‍കിയാല്‍ മതി. അതേസമയം, ഇരട്ടപദവി തത്വമനുസരിച്ചു സഹകരണ സ്‌ഥാപനങ്ങളുടെ പ്രസിഡന്റ്‌പദം വഹിക്കുന്നവരെ ഭാരവാഹികളാക്കാണ്ടേന്ന നിര്‍ദേശത്തോടു ശക്‌തമായ എതിര്‍പ്പു ചില കോണുകളില്‍നിന്നുണ്ട്‌. ഇതു കണക്കിലെടുത്ത്‌ സഹകരണ സ്‌ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ക്ക്‌ ഇളവ്‌ നല്‍കുന്നതു നേതൃത്വം പരിഗണിക്കുന്നുണ്ട്‌.
അങ്ങനെവന്നാല്‍ മാനദണ്ഡം വീണ്ടും പുതുക്കേണ്ടിവരും. എന്നാല്‍, വലിയ ആസ്‌തിയും മറ്റ്‌ സൗകര്യങ്ങളുമുള്ള സഹകരണ സംഘം പ്രസിഡന്റുമാര്‍ക്കു പാര്‍ട്ടി ഭാരവാഹിത്വം നല്‍കാന്‍ മാനദണ്ഡം ഭേദഗതി ചെയ്‌താല്‍ അതേ ആവശ്യവുമായി തദ്ദേശസ്‌ഥാപന ഭാരവാഹികളും സമ്മര്‍ദം ശക്‌തമാക്കും. അതു പുനഃസംഘടനയില്‍ പുതിയ തലവേദനയുമുണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here