മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞുവീണു

0

മൂവാറ്റുപുഴ: മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞുവീണു. ഇന്നലെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. പ്രധാന കനാലിന്റെ ഉപകനാലാണ് തകര്‍ന്നുവീണത്.

നിറയെ വെള്ളമുണ്ടായിരുന്ന കനാല്‍ 15 അടിയാണ് ഇടിഞ്ഞുവീണത്. റോഡില്‍ നിന്ന് 15 അടി ഉയരത്തിലായിരുന്നു കനാല്‍. കനാലില്‍ നിറയെ വെള്ളമുണ്ടായിരുന്നു. ജലക്ഷാമം രൂക്ഷമായതോടെ ജലഅതോറിറ്റി മലങ്കര ഡാമില്‍ നിന്ന് വെള്ളം വലിയ തോതില്‍ ഒറ്റയടിക്ക് ഇന്നലെ തുറന്നുവിടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇത് താങ്ങാന്‍ കഴിയാതെയാണ് അപകടമെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡ് തകര്‍ത്ത് ഒഴുകിയ വെള്ളം രണ്ടായി തിരിഞ്ഞ് തോട്ടിലൂടെ ഒഴുകിപ്പോയി. സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് കുതിച്ചെത്തിയ വെള്ളം രണ്ടായി തിരിഞ്ഞുപോയതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടത്തിന് തൊട്ടുമുന്‍പ് റോഡിലൂടെ ഒരു വാഹനം കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് കാര്‍ യാത്രികര്‍ രക്ഷപ്പെട്ടത്.

പണിയുടെ അശാസ്ത്രീയരീതിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍പും കനാല്‍ തകര്‍ന്നിട്ടുണ്ട്. കമ്പിയിടാതെ കോണ്‍ക്രീറ്റ് ചെയ്തതാണ് കനാല്‍ ഭിത്തിക്ക് ബലമില്ലാതെ അപകടമുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here