പട്ടിണി പരാമര്‍ശം പിന്‍വലിച്ച് കായികമന്ത്രി മാപ്പുപറയണം: പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കളി കാണാന്‍ വരേണ്ടെന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പരാമര്‍ശം വളരെ മോശമായി പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി നിസ്സാരമായ കാരണങ്ങളുടെ പേരില്‍ മോശമായി പ്രതികരിച്ചു. ഒരു അന്തരാഷ്ട്ര മത്സരം വിജയിച്ചുകഴിഞ്ഞാല്‍ കുടുതല്‍ മത്സരം കേരളത്തിലേക്ക് വരേണ്ടതാണ്. കായിക മേഖലയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥവരെ മെച്ചപ്പെടും.

ഈ സാഹചര്യത്തില്‍ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ട എന്ന് മന്ത്രി പറഞ്ഞത്് ഏറെ വേദനിച്ചു. കേരള രാഷ്ട്രീയത്തിന്റെ വരാന്തയില്‍ കയറിനിന്ന് ആരെങ്കിലും ഇത്തരം പരാമര്‍ശം നടത്തുമോ? അതില്‍ ജനങ്ങളുടെ പ്രതികരണമാണ് കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഖത്തര്‍ ലോകകപ്പ് ആവേശത്തോടെ കണ്ട, കേരളത്തിന്റെ കായികപ്രേമത്തെ മെസ്സി വരെ പ്രശംസിച്ച ചരിത്രമാണുള്ളത്. കേരള ജനതയുടെ മനസാക്ഷിയെ വെല്ലുവിളിച്ച മന്ത്രിക്ക് നല്‍കിയ മറുപടിയാണ് ഇന്നലെ കണ്ടതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഇന്നലെ കാര്യവട്ടം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തോട് ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്തുനിന്ന് വളരെ തണുത്ത പ്രതികരണമാണുണ്ടായത്. സ്‌റ്റേഡിയത്തിലെ ഇരിപ്പിടത്തില്‍ നാലിലൊന്ന് പോലും ആളുണ്ടായിരുന്നില്ല. ടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെ യര്‍ന്ന പ്രതിഷേധത്തിലാണ് പട്ടിണി കിടക്കുന്നവര്‍ ആരും കളി കാണാന്‍ വരേണ്ട എന്ന്് കായികമന്ത്രി പ്രതികരിച്ചത്. ഇതിനോട് വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here