പാലാ നഗരസഭയിലെ പുതിയ ചെയര്‍മാനെ ചൊല്ലി സിപിഎം -കേരള കോണ്‍ഗ്രസ് തര്‍ക്കം

0

കോട്ടയം: പാലാ നഗരസഭയിലെ പുതിയ ചെയര്‍മാനെ ചൊല്ലി സിപിഎം -കേരള കോണ്‍ഗ്രസ് തര്‍ക്കം. സിപിഎമ്മിന് ലഭിച്ച ഊഴത്തില്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനുള്ള തീരുമാനത്തെ കേരള കോണ്‍ഗ്രസ് എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. നഗരസഭയില്‍ സിപിഎണമ്മിന് അഞ്ച് വനിത അംഗങ്ങളും ഒരു പുരുഷ അംഗവുമാണുള്ളത്. ഏക പുരുഷ കൗണ്‍സിലറായ ബിനുവിനെ ചെയര്‍മാനാക്കാണമെന്നാണ് സിപിഎം തീരുമാനം.

ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) വ്യക്തമാക്കി. ബിനു ഒഴികെ ആരെയും പരിഗണിക്കാമെന്നാണ് മജാസ് കെ.മാണിയുടെ നിലപാട്. നഗരസഭയില്‍ നേരത്തെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതിനു കാരണമായി കേരള കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നത്.

Leave a Reply