ശരദ്‌ യാദവ്‌ അന്തരിച്ചു

0


പട്‌ന: മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ ശരദ്‌ യാദവ്‌(75) അന്തരിച്ചു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1999 ലും 2004 ലും എ.ബി. വാജ്‌പേയ്‌ മന്ത്രിസഭയില്‍ അംഗമായിരുന്നു. 2004 ല്‍ നിതീഷ്‌ കുമാര്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യുവിന്റെ അധ്യക്ഷനായി. 2014 ല്‍ നിതീഷുമായി പിണങ്ങി അദ്ദേഹം ലോക്‌താന്ത്രിക്‌ ജനതാദള്‍ സ്‌ഥാപിച്ചു. ഈ പാര്‍ട്ടി പിന്നീട്‌ ലാലു പ്രസാദ്‌ യാദവ്‌ നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡിയില്‍ ലയിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടിനുശേഷമാണ്‌ അദ്ദേഹം ലാലുവിനൊപ്പം ചേര്‍ന്നത്‌. കേന്ദ്രസര്‍ക്കാരില്‍ വ്യോമയാനം, ഭക്ഷ്യ സിവില്‍ സപ്ലൈസ്‌, ഉപഭോക്‌തൃകാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്‌. 1947 ജൂലൈ ഒന്നിനാണു ജനനം. ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയായ അദ്ദേഹത്തെ ജയപ്രകാശ്‌ നാരായണനാണു രാഷ്‌ട്രീയത്തിലേക്ക്‌ ആകര്‍ഷിച്ചത്‌. ഭാര്യ രേഖ. രണ്ടു മക്കളുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here