ബോംബ്‌ ഭീഷണി; സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തില്‍ തിരച്ചില്‍ നടത്തി

0


ന്യൂഡല്‍ഹി: ബോംബ്‌ ഭീഷണിയെത്തുടര്‍ന്ന്‌ ഡല്‍ഹിയില്‍നിന്ന്‌ പുണെയിലേക്ക്‌ പുറപ്പെടാനിരുന്ന സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തില്‍ തിരച്ചില്‍ നടത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്‌ ഇന്നലെ വൈകിട്ട്‌ 6.30 ന്‌ പറന്നുയരാനിരുന്ന വിമാനത്തിലാണ്‌ തിരച്ചില്‍ നടത്തിയത്‌.
ബോംബ്‌ ഭീഷണി വന്നതോടെ വിമാനത്തിലേക്ക്‌ യാത്രക്കാരെ കയറ്റുന്നത്‌ അധികൃതര്‍ നിര്‍ത്തിവെക്കുകയും ബോംബ്‌ സ്‌ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രികരും ജീവനക്കാരും സുരക്ഷിതരാണ്‌. പരിശോധനയില്‍ സംശയാസ്‌പദമായ ഒന്നും തന്നെ കണ്ടുകിട്ടിയില്ല. സി.ഐ.എസ്‌.എഫും ഡല്‍ഹി പോലീസും സ്‌ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here