വളർത്തുനായയെ തട്ടിക്കൊണ്ടു പോയെന്ന് പ്രിയങ്ക; ‘ഞങ്ങളൊന്ന് നടക്കാനിറങ്ങിയതാ’ണെന്ന് രാഹുലും; ലൂണ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍

0

ഹരിയാന: ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഏറെ ആവേശത്തോടെ, അനുസരണയോടെ നടന്നുനീങ്ങുന്ന ലൂണയാണ് കുറച്ചു മണിക്കൂറുകളായി ഇന്റര്‍നെറ്റില്‍ സൂപ്പര്‍ സ്റ്റാര്‍. പ്രിയങ്ക ഗാന്ധിയുടെ വളര്‍ത്തുനായയാണ് ലൂണ. രാഹുലിന് മുമ്പെ നടന്നുനീങ്ങുന്ന ലൂണ ആരേയും ഭയപ്പെടുത്തുന്നില്ല. ലൂണയെ കെട്ടിയിരിക്കുന്ന ലീഷിന്റെ നിയന്ത്രണം രാഹുലിന്റെ കയ്യിലാണ്. പദയാത്രയില്‍ പങ്കെടുക്കുന്നവരെ സ്‌നേഹത്തോടെ നോക്കി ഉത്സാഹത്തോടെ തുള്ളിച്ചാടി നീങ്ങുകയാണ് ലൂണ.

‘ലൂണയെ കിഡ്‌നാപ് ചെയ്തിരിക്കുകയാണ്’ എന്ന കുറിപ്പോടെയാണ് രാഹുല്‍ ലൂണയുമായി നടന്നുനീങ്ങുന്ന ഫോട്ടോ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് മേലെ മറ്റൊരു കുറിപ്പുമുണ്ട്. ലൂണയുടെ വാക്കുകള്‍ പോലെയാണവ. “താങ്കളുടെ യാത്രയിലേക്ക് എന്നെ ക്ഷണിക്കാന്‍ നൂറ് ദിവസത്തിലേറെ വേണ്ടി വന്നുവല്ലേ, സാരമില്ല… ഇപ്പോള്‍ ഞാന്‍ എത്തിയല്ലോ. ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്ന മഹാനെ നന്നായി അറിയാനും പറ്റും”.

പോസ്റ്റിന് ഇതിനോടകം തന്നെ ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധി പേര്‍ ഊഷ്മളമായ കമന്റുകള്‍ പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ ലൂണയ്‌ക്കൊപ്പമുള്ള മറ്റൊരു ഫോട്ടോ രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. ‘ആകുലപ്പെടേണ്ട പ്രിയങ്ക, ഞങ്ങള്‍ ഒന്ന് നടക്കാനിറങ്ങിയതാ’ എന്ന് രാഹുല്‍ കുറിക്കുകയും ചെയ്തു. ഈ പോസ്റ്റും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here