സ്‌പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്‌ഐ.യെ സസ്പെൻഡ് ചെയ്തു

0

വണ്ടിപ്പെരിയാർ: സ്‌പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്‌ഐ.യെ സസ്പെൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ. റെജിക്കെതിരേയാണ് വകുപ്പുതല നടപടി.

ജനുവരി 22-നാണ് സംഭവം. സ്‌പെഷ്യൽ ഡ്രൈവ് ഡ്യൂട്ടി സംബന്ധമായ കാര്യങ്ങളിൽ സ്റ്റേഷനിൽ ചില തർക്കങ്ങൾ നടന്നിരുന്നു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടറും സബ് ഇൻസ്‌പെക്ടർമാരുമടക്കമുള്ള പൊലീസ് സേനയ്ക്ക് രാത്രിവരെ സ്‌പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിക്ക് നിർദേശമുണ്ടായിരുന്നു. ഡ്യൂട്ടിയെച്ചൊല്ലി സർക്കിൾ ഇൻസ്‌പെക്ടറോടുംമറ്റും ഗ്രേഡ് എസ്‌ഐ. തർക്കിക്കുകയും പിന്നീട് ബഹളത്തിൽ കലാശിക്കുകയുമായിരുന്നു. ഗ്രേഡ് എസ്‌ഐ. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തിൽ വൈദ്യപരിശോധയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും ഇയാൾ അതിന് വിസമ്മതിച്ചു.

Leave a Reply