പതിറ്റാണ്ടത്തെ ഫെയ്‌സ്ബുക്ക്‌ പ്രണയത്തിന്‌ ശുഭാന്ത്യം; സ്വീഡിഷ്‌ സുന്ദരിക്ക്‌ വരന്‍ യു.പിക്കാരന്‍

0


ലഖ്‌നൗ: പ്രണയത്തിന്‌ ഭാഷയോ ദേശമോ തടസമല്ലെന്ന്‌ ഒരുതവണകൂടി ഉറപ്പിക്കുകയാണ്‌ സ്വീഡന്‍ സ്വദേശിനി ക്രിസ്‌െറ്റന്‍ ലൈബര്‍ട്ടും യു.പി. സ്വദേശി പവന്‍ കുമാറും. ഫെയ്‌സ്‌ബുക്കിലൂടെ തുടക്കമിട്ട ഇരുവരുടേയും പ്രണയം പത്ത്‌ വര്‍ഷത്തോളം നീണ്ടു. ഒടുവില്‍ വെള്ളിയാഴ്‌ച ഇരുവരും നിയമപരമായി വിവാഹിതരായി.
ഉത്തര്‍പ്രദേശിലെ എറ്റായില്‍ ഹിന്ദു മതാചാരപ്രകാരം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹം. ഇന്ത്യന്‍ വിവാഹവസ്ര്‌തം ധരിച്ച ക്രിസെ്‌റ്റന്‍ വരണമാല്യം ചാര്‍ത്തി പവന്‍ സ്വന്തമാക്കി. ബിടെക്‌ ബിരുദധാരിയായ പവന്‍ കുമാര്‍ എന്‍ജിനീയറാണ്‌.
2012ലാണ്‌ ഇരുവരും ഫെയ്‌സ്‌ബുക്കിലൂടെ പരിചയത്തിലാകുന്നത്‌. പിന്നീട്‌ ഫോണ്‍ കോളിലൂടെയും വീഡിയോകോളിലൂടെ പ്രണയം തീവ്രമായി. കഴിഞ്ഞ വര്‍ഷം ക്രിസെ്‌റ്റന്‍ ആഗ്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇരുവരും നേരിട്ടുകണ്ടു. ഇരുവരുടേയും വീട്ടുകാര്‍ സമ്മതം മൂളിയതോടെ വിഹാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മക്കളുടെ സന്തോഷമാണ്‌ തങ്ങള്‍ക്ക്‌ വലുതെന്നാണ്‌ പവന്‍ കുമാറിന്റെ അച്‌ഛന്‍ ഗീതം സിങ്ങിന്റെ പ്രതികരണം.

Leave a Reply