പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി

0

കൊല്ലം: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

അഖിൽ തിരയിൽപ്പെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here