ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തുവയസുകാരി മരിച്ചു

0

കൊല്ലം: ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തുവയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. എംസി റോഡില്‍ കൊട്ടാരക്കര പനവേലില്‍ ആയിരുന്നു അപകടം.

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ജീപ്പില്‍ നിവേദ അടക്കം ഒമ്പതുപേരുണ്ടായിരുന്നു. നാഗര്‍കോവിലിലെ ഒരു ബന്ധു വീട്ടില്‍ പോയശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിന് അടിയില്‍ പത്തുവയസ്സുകാരി നിവേദ പെട്ടുപേയി. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ജീപ്പുയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആദ്യം കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ, ജീപ്പിന്റെ കേടുപാടുകളാണോ അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ചു വരികയാണ്.

Leave a Reply