ജനക്കൂട്ടം ഇരച്ചു കയറി; സുരക്ഷ വീഴ്ച; ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവച്ചു; പൊലീസ് നിഷ്‌ക്രിയമെന്ന് കോൺഗ്രസ്

0

ജമ്മു: ജനക്കൂട്ടം ഇരച്ചുകയറിയതോടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു. ജമ്മു കശ്മീരിലെ ബനിഹാലിലാണ് യാത്ര നിർത്തിയത്. പൊലീസ് നിഷ്‌ക്രിയമെന്ന് കോൺഗ്രസ് ആരോപിച്ചു.

ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലിൽ വെച്ച് ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറിയിരുന്നു. ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോൺഗ്രസ് വിമർശിച്ചു. പൊലീസ് നിഷ്‌ക്രിയമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കും.

അനന്ത് നാഗിലേക്കായിരുന്നു ഇന്നത്തെ യാത്ര. 30 ന് ശ്രീനഗറിലാണ് ജോഡോ യാത്രയുടെ സമാപനം. അതിനിടെ കോൺഗ്രസ് ഭാരത് ജോഡോ യാത്ര രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ തിരികെ കൊണ്ടുവരുന്ന ഒന്നായി മാറിയെന്ന് ടൈം മാഗസിൻ റിപ്പോർട്ട് പുറത്തുവന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തങ്ങൾ തന്നെയാണ് പ്രധാന എതിരാളികളെന്ന് തെളിയിക്കാനുള്ള കോൺഗ്രസിന്റെ പ്രധാന നീക്കമാണ് യാത്രയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ച് മാസം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ മാസം 30ന് ശ്രീനഗറിൽ സമാപിക്കുന്നത്. 117 സ്ഥിരം അംഗങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുക്കുന്നത്.

ജനുവരി 30ന് യാത്ര ശ്രീനഗറിൽ അവസാനിക്കും. രണ്ട് ഡസനോളം ദേശീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെ യാത്ര സമാപിക്കും. രാഷ്ട്രീയം പുനഃസൃഷ്ടിക്കാനും രാഹുൽ ഗാന്ധിയുടെ പൊതു പ്രതിച്ഛായ മാറ്റാനുമാണ് യാത്ര ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാട് മൂർച്ച കൂട്ടാനുള്ള രാഹുൽ ഗാന്ധിയുടെ വലിയ ശ്രമമാണിതെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

Leave a Reply