വിറക് ശേഖരിക്കാൻ പോയ 62കാരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

0

വിറക് ശേഖരിക്കാൻ പോയ 62കാരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഓവേലി പഞ്ചായത്തിലെ ഡെൽഹൗസ് സ്വകാര്യ തോട്ടം തൊഴിലാളിയായി വിരമിച്ച ശിവനാണ്ടി (62) ആണ് കൊല്ലപ്പെട്ടത്.

മക്കളോടൊപ്പം പാടിയിൽ താമസിക്കുന്ന ഇയാൾ ഞായറാഴ്ച രാവിലെ വിറക് ശേഖരിക്കാൻ പോയതായിരുന്നു. ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആന കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ശിവനാണ്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് ആർ.ഡി.ഒ മുഹമ്മദ് ഖുദറത്തുല്ല, എ.സി.എഫ് കറുപ്പയ്യ, ഇൻസ്‌പെക്ടർ അരുൾ എന്നിവർ ഇവരുമായി ചർച്ച നടത്തി.

നഷ്ടപരിഹാരത്തുകയായ അഞ്ചു ലക്ഷം രൂപയിൽ 50,000 രൂപ അടിയന്തര സഹായവും ബാക്കി തുക ചെക്കായും നൽകി. ശിവനാണ്ടിയുടെ ഭാര്യ: പെരുമായി. മക്കൾ: ശിവകുമാർ, രാജകുമാർ

Leave a Reply