ഝാർഖണ്ഡിലെ കോൺഗ്രസ് നേതാവ് സണ്ണി ടോപ്പോ ബിജെപിയിൽ ചേക്കേറി

0

ഝാർഖണ്ഡിലെ കോൺഗ്രസ് നേതാവ് സണ്ണി ടോപ്പോ ബിജെപിയിൽ ചേക്കേറി. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ മന്ദർ നിയമസഭാ സീറ്റിൽ മത്സരിച്ച ഇദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ ദീപക് പ്രകാശ്, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

ടോപ്പോയെ നേരത്തേ തന്നെ പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന് കോൺഗ്രസ് വക്താവ് രാജീവ് രഞ്ജൻ പറഞ്ഞു

Leave a Reply