കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം അടിയന്തരമായിനെടുമ്പാശേരിയിൽ ഇറക്കി; രക്ഷയായി പൈലറ്റിന്റെ മനോധൈര്യം

0

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ജിദ്ദ- കോഴിക്കോട് വിമാന‌മാണ് അടിയന്തരമായി ഇറക്കിയത്. വൈകീട്ട് 7.20നായിരുന്നു ലാൻഡിങ്.

കരിപ്പൂരിൽ ഇറങ്ങാനിരുന്ന സ്‌പേസ്‌ജെറ്റ് വിമാനമാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.

വിമാനത്താവളത്തില്‍ പ്രത്യേക അലേര്‍ട്ട് പുറപ്പെടുവിച്ച ശേഷമായിരുന്നു ലാൻഡിങ്. സമീപത്തെ ആശുപത്രികളോടും ഫയർഫോഴ്സിനോടും സജ്ജമായിരിക്കാനും നിര്‍ദേശം നൽകിയിരുന്നു.

അതേസമയം, എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 183 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിന്റെ മനോധൈര്യമാണ് അപകടമുണ്ടാവാതെ രക്ഷയായത്.

സാഹസികമായാണ് പൈലറ്റ് വിമാനം നിയന്ത്രിച്ചത്. ‌‌ലാന്‍ഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പൈലറ്റ് പിന്‍മാറിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് ലാൻഡിങ് വിജയകരമായത്.

അതേസമയം, ഈ വിമാനത്തിന്റെ അപ്രതീക്ഷിത ലാൻഡിങ്ങിനെ തുടർന്ന് ഗവര്‍ണറുടെ വിമാനം വഴിതിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here