കടംവാങ്ങിയ പൈസയെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ കസേര കൊണ്ട് തലയ്ക്കടിയേറ്റ് ഒരു വയസ്സുകാരന്റെ തലയോട്ടി പൊട്ടി

0

കടംവാങ്ങിയ പൈസയെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ കസേര കൊണ്ട് തലയ്ക്കടിയേറ്റ് ഒരു വയസ്സുകാരന്റെ തലയോട്ടി പൊട്ടി. ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പണം അയൽവാസി തിരികെക്കൊടുക്കാൻ വൈകിയതുമായിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വലിയതുറ കറുപ്പായി റോഡ് സ്വദേശി സുജിത്തിനെ (33)പൊലീസ് അറസ്റ്റുചയ്തു.

പ്രതിയായ സുജിത്ത് സമീപവാസിക്ക് ഏറെനാൾ മുമ്പ് പണം കടംനൽകിയിരുന്നു. ഇതു തിരികെ ചോദിക്കാനെത്തിയ സുജിത്ത് അയൽവാസിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് സുജിത് കുട്ടിയുടെ അച്ഛനുമായി അടിപിടിയുണ്ടായി. കസേരയെടുത്ത് ആക്രമിക്കുകയും കുട്ടിയുടെ തലയ്ക്കടിയേൽക്കുകയുമായിരുന്നു. പത്ത് തുന്നലുണ്ടെന്ന് വലിയതുറ പൊലീസ് പറഞ്ഞു.

സുജിത്തിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജ്, വലിയതുറ എസ്.എച്ച്.ഒ. ടി.സതികുമാർ, എസ്‌ഐ.മാരായ അഭിലാഷ് മോഹൻ, അലീന സൈറസ്, മണിലാൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Leave a Reply