8 മാസം ഗർഭിണി ആയിരിക്കെ വിവാഹം; കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത് നാണക്കേട് ഭയന്ന്; ഡിഎൻഎ ഫലം അനുകൂലമായതോടെ ആ വിലാപത്തിനു വിരാമം; പൊന്നോമന അരികിലെത്തി !

0

തിരുവനന്തപുരം : സദാചാരഭീതിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കുഞ്ഞ് വീണ്ടും മാതാപിതാക്കളുടെ കൈകളിലേക്ക് . സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായതോടെ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ ആയിരുന്നു കുട്ടി. വിവാഹത്തിന് മുൻപ് ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു.

വിവാഹം നടക്കുമ്പോൾ യുവതി എട്ടു മാസം ഗർഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്തു താമസമാക്കി. മേയിൽ പ്രസവിച്ചു. ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം കടുത്ത മാനസികസമ്മർദം അനുഭവിച്ച ദമ്പതികൾ ഒടുവിൽ കുഞ്ഞിനെ വീണ്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply