ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി; രാധയുടെ ക്രൂരത മദ്യപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന്

0

ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഭവം. ഉത്തർപ്രദേശിലെ കോട്ടിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വിനയ് രാജ് എന്ന 27 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ രാധയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്യപിക്കുന്നതിനെ ചൊല്ലി വിനയ് രാജും ഭാര്യയുമായി ശനിയാഴ്ച രാത്രി വാക് തർക്കത്തിലേർപ്പെട്ടിരുന്നു. ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വിനയ് രാജിൻറെ സഹോദരൻറെ പരാതിയിലാണ് രാധയെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെ തന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ പ്രാഥമികാന്വേഷണത്തിൽ രാധ വിനയരാജിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply