പെൺകുട്ടികളെ എത്രകാലം പൂട്ടിയിടും; ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം ​പെൺകുട്ടികൾക്കെന്തിന് -ഹൈകോടതി

0

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്‍റ്റലിലെ നിയന്ത്രണത്തിൽ രൂക്ഷവിമർശനവുമായി ഹൈകോടതി. ക്യാമ്പസ് സുരക്ഷതമല്ലെങ്കിൽ ഹോസ്റ്റൽ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു. എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും. ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു.
ഹോസ്റ്റലിൽ 9.30ന് ശേഷം അനുമതി നിഷേധിച്ചതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടികൾ രാത്രി 10 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രാക്ടിക്കൽ ക്‌ളാസ് അടക്കം രാത്രി ഡ്യൂട്ടിയുളള വിദ്യാർത്ഥികൾക്ക് സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

തുടർന്ന്, വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ കോളേജ് അധികൃതർ സമയക്രമം മാറ്റാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. വിട്ടുവീഴ്ചക്ക് അധികൃതർ തയ്യാറാകാതെ വന്നതോടെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം ചർച്ചയായതോടെ വനിതാ കമ്മീഷനും ഇടപെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിയന്ത്രണം ആവശ്യമെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ ബാധകമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here