21 കാരിയെ പോത്താനിക്കാട് കാവക്കാട് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

21 കാരിയെ പോത്താനിക്കാട് കാവക്കാട് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിനി റെയ്‌നിയാണ് മരണപ്പെട്ടത്. മാതാവും സഹോദരനും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ പെൺകുട്ടിക്കും ജോലി തരപ്പെടുത്താൻ സഹോദരൻ നീക്കം നടത്തിവരികയായിരുന്നു.

ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം ജോലി കഴിഞ്ഞ് മാതാവ് എത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സമീപത്ത് മൊബൈൽ ഫോണും കാണപ്പെട്ടു. മൊബൈലിൽ ആരോടൊ സംസാരിച്ച ശേഷമുള്ള മാനസീകാവസ്ഥയിലാവാം യുവതി ആത്മഹത്യയ്ക്ക് മുതിർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. കാവക്കാട്ടെ വിട്ടിൽ കുടുംബം താമസിനെത്തിയിട്ട് 3 ദിവസമേ ആയിട്ടുള്ളു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോത്താനിക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here