ശശി തരൂരിന്റ എട്ട് രാഷ്ട്രീയ ഗുണങ്ങൾ ; വിശ്വപൗരനെ ആർക്കാണ് പേടി? തരൂർ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമോ? കലങ്ങി മറിയുന്ന ഗ്രൂപ്പുകളിൽ മീൻ പിടിക്കുന്നതാര്?

0

മിഥുൻ പുല്ലുവഴി

തരൂർ എന്തിനാണ് കേരളത്തിൽ സജീവമാകുന്നത്? അദ്ദേഹത്തിന് ലോക്സഭാ മണ്ഡലത്തിലെ കാര്യം മാത്രം നോക്കിയാൽ പോരെ? അല്ലെങ്കിൽ ഡൽഹി കേന്ദ്രീകരിച്ച് ലിറ്റററി ഫെസ്റ്റിവെല്ലുകളിലും സാഹിത്യ സദസുകളിലും പങ്കെടുത്താൽ പോരെ? വെറുതെ ഇവിടെ വന്ന് എന്തിനാണ് ഞങ്ങളുടെ മുഖ്യമന്ത്രി മോഹത്തിന് വിലങ്ങുതടിയാകുന്നത്? പല കോൺഗ്രസ് നേതാക്കളും അതിരുകടന്ന് ചിന്തിച്ചു. അവരെ ചൊടിപ്പിച്ച കാരണങ്ങൾ നിരവധിയാണ്.

  1. രാഷ്ട്രീയം ഒരു കമ്മ്യൂണിക്കീറ്റിവ് ആക്ഷനാണ്. എങ്ങനെ ആളുകളുമായി നേരിട്ടും മീഡിയ മാനേജ്‌മെന്റ് വഴിയും സംവേദിക്കാമെന്നത് അദ്ദേഹത്തിന്റെ കഴിവാണ്.

  2. രാഷ്ട്രീയത്തിൽ വേണ്ട റസലിയൻസ് അദ്ദേഹത്തിനു നന്നായുണ്ട്. അദ്ദേഹതിന്റെ ഭാര്യയുടെ മരണവുമായി ബന്ധപെട്ടു മാധ്യമങ്ങളും അധികാരികളും പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എതിർത്ത എൽ ഡി എഫ് മൊക്കെ അദ്ദേഹത്തെ രാഷ്ട്രീയമായി തീർക്കാൻ ഉപയോഗിച്ചു. ശശി തരൂർ 2014 ലെ തിരഞ്ഞെടുപ്പിൽ പിടിച്ചു നിന്നു. അതിനെ തരണം ചെയ്ത resilience എന്നത് രാഷ്ട്രീയത്തിൽ അവശ്യമായ ഒന്നാണ്.

  3. പ്രായോഗിക രാഷ്ട്രീയമറിയാം. അദ്ദേഹത്തിന്റെ സോഫിസ്റ്റേക്കഡ് ആവരണത്തിനു അപ്പുറം ആരെ എങ്ങനെ എപ്പോൾ തനിക്ക് അനുകൂലമായി ഉപയോഗിക്കണം എന്നറിയാം. കോൺഗ്രസ്സ് പാർട്ടിയിൽ കഴിഞ്ഞ മുപ്പതു കൊല്ലമായി വളർന്നു വന്ന അവനവിനിസ്റ്റ് പ്രായോഗിക രാഷ്ട്രീയം വഴങ്ങുമെന്നും അറിയാം.

  4. നെറ്റ്‌വർക്ക് മാനേജ്‌മെന്റ് രാഷ്ട്രീയത്തിനാവശ്യം. അതു നന്നായി അറിയാം. എല്ലാ പാർട്ടികളിലും എല്ലാ മാധ്യമങ്ങളിലും പല കോർപ്പേറെറ്റുകളിലും സമുദായ സംഘടനകളിലും സാമൂഹിക സംഘടകളിലും അദ്ദേഹം ബന്ധങ്ങൾ കഴിഞ്ഞ പത്തു വർഷം കൊണ്ടു നന്നായി നെറ്റ്‌വർക്ക് ചെയ്യുന്നു.

  5. കാര്യങ്ങൾ അഞ്ചും പത്തും കൊല്ലം മുന്നിൽ കണ്ട് ചെസ്സ് നീക്കുന്നത് പോലെ യൂ ഏൻ കരിയറിലും രാഷ്ട്രീയത്തിലും എങ്ങനെ ആരെകൊണ്ടു തനിക്കു അനുകൂലമാക്കാം എന്ന് മുന്നിൽ കണ്ട് കരു നീക്കുന്ന പഴയ ചെസ്സ് കളിക്കാരൻ.

ശശി തരൂർ കേരളത്തിൽ പ്രത്യക്ഷപെട്ടത് ദി വീക്കിൽ കവർപേജ് പ്രൊഫൈലിൽ കൂടിയും മനോരമ, മാതൃഭൂമി കവറേജിൽ കൂടിയാണ്. ടെക്നോ പാർക്കിൽ ഒരു സോഫ്റ്റ്സ്‌കിൽ കമ്പനി തുടങ്ങിയാണ് തിരുവനന്തപുരത്തു താമസമാക്കിയത്.

ശശി യൂ എൻ എസ് ജി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു എല്ലാവർക്കും അദ്ദേഹത്തിനുമറിയാമായിരുന്നു. പക്ഷെ അദ്ദേഹം ഒരു selling proposition നുണ്ടാക്കി കേന്ദ്രസർക്കാരിനെപോലും കൻവി ൻസ് ചെയ്തു. സർക്കാർ ചെലവിൽ ഫസ്റ്റ്ക്‌ളസ്സിൽ ലോകം കറങ്ങി കാമ്പയിൻ ചെയ്തു. നിർലോഭം മീഡിയ കവറേജ് കിട്ടി. കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. യു എൻ എസ് ജി തിരെഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുമാറ്റമാക്കി.

  1. രാഷ്ട്രീയത്തിലും കരിയറിലും രാഷ്ട്രീയ കരിയറിലും വിജയിച്ചവർ എല്ലാം conformist കളാണ്. ശശി തരൂർ യു എൻ കരിയറിലും രാഷ്ട്രീയ കരിയർ ചുവട് മാറ്റത്തിലും പവർ കൺഫെമിസ്റ്റ് ആയിരുന്നു. വിമർശിക്കുമ്പോഴൊ എഴുതുമ്പോഴോ കോൺഫെമിസ്റ്റ് അതിർ വരമ്പിന് അകത്തു നിന്ന് അദ്ദേഹം കളിതട്ടുകളിക്കുകയുള്ളൂ.

നല്ല കളിതട്ട് രാഷ്ട്രീയകളിയേ അദ്ദേഹം കളിക്കുകയുള്ളൂ

  1. രാഷ്ട്രീയത്തിൽ സ്വന്തമായി പിന്തുണയും ജനങ്ങളുടെ കോൻസ്റ്റിറ്റുവൻസിയും വേണം. തിരുവനന്തപുരത്തു ശശി തരൂർ കഴിഞ്ഞ പത്തു വർഷങ്ങളിൽ ഒരു മൾട്ടി പ്രോങ്ഡ് ഗ്രാസ് റൂട്ട് നെറ്റ്‌വർക്ക് രൂപപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും ഏറ്റവും കൂടുതൽ പ്രസംഗിക്കാൻ ഡിമാൻഡ് ഉള്ള നേതാവായി. അയാളെ കാണാനും കേൾക്കാനും ജനങ്ങൾ തിങ്ങി കൂടി.ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും അദ്ദേഹത്തിനു നെറ്റ്‌വർക്ക് ഉണ്ട്.

  2. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുന്നയാളാണ്. Walking an extra mile എന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. അല്ലെങ്കിൽ എം ഏ തീസിസ് കുറച്ചു കൂടി വിപുലമാക്കി 23 വയസ്സിന് മുമ്പ് പി എഛ് ഡി തീർക്കുന്നവർ ലോകത്തു തന്നെ വിരളം.

24 വയസ്സിൽ യു എന്നിൽ ജൂനിയർ ഓഫിസർ ആയി കയറി അമ്പത് വയസ്സിൽ യൂ എസ് ജി ആയവർ യു എന്നിൽ ചുരുക്കം. അതു പോലെ യു എൻ ജോലിയോടൊപ്പം നോവലും അനേകം പുസ്തകങ്ങളും കോളങ്ങളും എഴുതിയവർ അധികം ഇല്ല.

അയാൾ ഒരു ദിവസം 12-16-18 മണിക്കൂർ പണിഎടുക്കാൻ തയ്യാർ ആണന്നുള്ളതാണു വിജയ ഫോർമുല. ജന്മ ഗുണവും( ബുദ്ധിയും സൗന്ദര്യവും)കർമ്മഗുണവുമുള്ള ചുരുക്കും ചിലരിൽ ഒരാൾ എന്നതാണ് അയാളെ വേറിട്ടതക്കുന്നത്.

  1. ശശി തരൂർ സെക്കുലർ ലിബറൽ രാഷ്ട്രീയമുള്ളയാളാണ്. അതു കൊണ്ടു തന്നെ അദ്ദേഹം ബിജെപി യിലോ സി പി എം ലോ പൊകില്ല. കേജരിവാളിനെക്കാൾ സെലിബ്രിറ്റിയായ ശശി തരൂർ അയാളെ നേതാവായി അംഗീകരിച്ചു അങ്ങോട്ട് പോവില്ല

ശശി തരൂർ എംപിയെ ആർക്കാണ് പേടി? തരൂർ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമോ? സംസ്ഥാന നേതാക്കൾ ഇത് ചിരിച്ചുതള്ളാറാണ് പതിവെങ്കിലും, തിരുവനന്തപുരം എം പി ഇക്കാര്യത്തിൽ സീരിയസാണോ? ശരീര ഭാഷയും മറ്റും നോക്കുമ്പോൾ അങ്ങനെ വേണം കരുതാൻ. തന്നെ ആരും പേടിക്കേണ്ടെന്നും, തനിക്ക് ആരെയും പേടിയില്ലെന്നും ഒക്കെ പറയുന്നതിനിടെയും മനസ്സിലിരുപ്പ് എന്താവാം എന്നാണ് ചോദ്യം. കോട്ടയത്ത് തരൂരിന് കിട്ടിയ ഉജ്ജ്വല സ്വീകരണത്തിനിടെ വന്ന ചില അഭിപ്രായങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രി

കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രിയാണ് തരൂരെന്ന് കെ.എം. ചാണ്ടി ഫൗണ്ടേഷൻ ചെയർമാനും എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് പരാമർശിച്ചപ്പോൾ ഡോ. ശശി തരൂർ ഇരുകൈയും കൊണ്ട് സ്വന്തം കണ്ണുകൾ തൊട്ടുതൊഴുതു. ഇനി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിക്കാൻ ഡോ. തരൂരിനെ ക്ഷണിച്ച സിറിയക് തോമസ് അതിന് കഴിയില്ലെങ്കിൽ പാലായിലോ പൂഞ്ഞാറിലോ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാമെന്നും ചൂണ്ടിക്കാട്ടി. നിലവിലെ പാലാ എംഎ‍ൽഎ മാണി സി. കാപ്പനെ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമാക്കാം.

പൂഞ്ഞാറിൽ നിന്ന് ജയിച്ച സ്ഥാനാർത്ഥികൾ കേരളത്തിന്റെ മുഖ്യമന്ത്രിവരെയായ ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡോ. സിറിയക് തോമസ് മറ്റേതെങ്കിലും മണ്ഡലത്തിൽ ശശി തരൂരിന് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ പാലാക്കോ പൂഞ്ഞാറിനോ വരാമെന്നും തുടർന്നു. ഇതോടെ സദസ്സിൽ നിന്ന് നിലക്കാത്ത കൈയടി ഉയർന്നു. എന്നാൽ, സിറിയക് തോമസിന്റെ നല്ല വാക്കുകളെയൊക്കെ പൊട്ടിച്ചിരിയോടെ സ്വാഗതം ചെയ്ത ഡോ. തരൂർ തന്റെ പ്രഭാഷണത്തിൽ ഇതുസംബന്ധിച്ച് പ്രതികരിക്കുകയോ രാഷ്ട്രീയം പറയുകയോ ചെയ്തില്ല.

സംഘടനാ ചട്ടക്കൂട് മറികടന്നു താൻ പ്രവർത്തിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. പാർട്ടിയുടെ ഭാഗമല്ലേ യൂത്ത് കോൺഗ്രസ്? അവർ വിളിക്കുമ്പോൾ പോകാതിരിക്കുന്നത് എങ്ങനെയാണ്? താൽപര്യമുള്ളവർ വരട്ടെ. ഡിസിസി പ്രസിഡന്റുമാരോട് പറയാതെ എവിടെയും പോകാറില്ല. തന്റെ ഭാഗത്തുനിന്ന് അറിയിച്ചിട്ടുണ്ട്. അവർക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ടാകണമെന്നും തരൂർ പറഞ്ഞു.

ഈരാറ്റുപേട്ടയിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെ ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നപ്പോൾ യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുൾപ്പെടെ പങ്കെടുത്തു. നിരവധി പ്രവർത്തകരാണ് പാലായിലെയും ഈരാറ്റുപേട്ടയിലെയും പരിപാടിയിൽ പങ്കെടുത്തത്. ഡി.സി.സി നേതൃത്വത്തെ അറിയിക്കാതെ നടത്തിയ പരിപാടിയെന്ന വിമർശനമാണ് നേതാക്കളിൽ നിന്നുണ്ടായത്. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കണ്ടായിരുന്നു കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ചത്. പിന്നീട് കെ.എം. ചാണ്ടി അനുസ്മരണ ചടങ്ങിലും സംബന്ധിച്ചു. പാലാ ബിഷപ്പിനെയും ബിഷപ്പ് ഹൗസിലെത്തി ശശി തരൂർ കണ്ടു. അറിയിക്കേണ്ടവരെ അറിയിച്ചാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നതെന്നായിരുന്നു തരൂരിന്റെ വിശദീകരണം. അതേസമയം ശശി തരൂരിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനെതിരെയും അച്ചടക്കലംഘനത്തിന് പരാതി നൽകാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നേതാക്കൾ. കെപിസിസിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇതിനുപിന്നിലുണ്ട്.

ശശി തരൂരിന്റെ പരിപാടിക്ക് പിന്തുണയുമായി പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് മോഹൻ രാജുമെത്തി. പത്തനംതിട്ട ഡി.സി.സി എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു മോഹൻരാജിന്റെ കൂടിക്കാഴ്ച. ആന്റോ ആന്റണി എംപിയും തരൂരുമായി വേദി പങ്കിട്ടു. നേതൃത്വത്തിലെ ചിലരുടെ അമർഷം പ്രവർത്തകരിൽ ആവേശം നൽകുന്നതായാണ് സ്വീകരണവേദിയിൽ ജനപങ്കാളിത്തം നൽകുന്ന സൂചനയെന്നാണ് തരൂർ അനുകൂലികളുടെ വിശദീകരണം.

കുടുംബ വാഴ്ചയുടെ വേ

രുകൾ പിഴുതെറിയുമോ ?

ശശി തരൂർ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനു മുമ്പുള്ള കാലം. കോൺഗ്രസ് നേതാവും എഴുത്തുകാരനുമൊക്കെയുമായ മണി ശങ്കർ അയ്യരുമായുള്ള ഒരു കൂടിക്കാഴ്ച തരൂർ ഒരു ലേഖനത്തിൽ വിവരിക്കുന്നുണ്ട്. സീതാറാം കേസരി കോൺഗ്രസ് പ്രസിഡന്റായ കാലമാണത്. തരൂർ എഴുതുന്നു. ”മണി ശങ്കർ അയ്യർ പറയുന്നത് കോൺഗ്രസ്സിന്റെ നേതൃത്വം സോണിയാ ഗാന്ധിയിലേക്കു വരണമെന്നതാണ് തന്റെ ആഗ്രഹം എന്നാണ്. അത്തരമൊരു നേതൃസ്ഥാനം ചൊദ്യം ചെയ്യപ്പെടാത്തതായിരിക്കും. ചിലപ്പോൾ അതു സ്വേച്ഛാധിപത്യ രൂപത്തിലാകാനും സാധ്യതയുണ്ട്. എങ്കിൽപോലും അത് ആയിരിക്കും ഞാനിഷ്ടപ്പെടുന്നത്”-മണി ശങ്കർ അയ്യരുടെ നിലപാട് അക്ഷരാർത്ഥത്തിൽ തന്നെ അത്ഭുതപ്പെടുത്തിയെന്ന് തരൂർ തുടർന്നു എഴുതുന്നു .’ഒരു കേംബ്രിഡ്ജ് ബിരുദ ധാരിയും നല്ല ചിന്താശേഷിയുമുള്ള മണിശങ്കരയ്യരെ പോലെ ഒരാൾക്കെങ്ങനെ ഇത്തരത്തിൽ വംശ വാഴ്ചയോടു വിധേയത്വം കാണിക്കാൻ കഴിയുന്നു”- തരൂർ ലേഖനത്തിൽ ചോദിക്കുന്നു.

ശശി തരൂർ തന്റെ പല പുസ്തകങ്ങളിലും കോൺഗ്രസിന്റെ വംശാധിപത്യത്തിനെതിരെ എഴുതിയിട്ടുണ്ട്. പിന്നീട് കോൺഗ്രസിൽ ചേർന്ന് രാഷ്ടീയത്തിൽ ഇറങ്ങിയപ്പോഴും യു എന്നിൽവരെ പ്രവർത്തിച്ച ഈ അന്താരാഷ്ട്ര പൗരനെ വെട്ടാൻ നമ്മുടെ കെ മുരളീധരൻ വരെ പറഞ്ഞത് ഗാന്ധി- നെഹ്റു കുടുംബത്തോട് തരൂർ നടത്തിയ വിമർശനമാണ്. കേരളത്തിലെ കോൺഗ്രസിലെ നല്ലൊരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്നുകൊണ്ടാണ് അദ്ദേഹം 2009ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നത്. ആദ്യ തവണ വൻ ഭൂരിപക്ഷത്തിന് ജയിച്ച അദ്ദേഹം തുടർച്ചയായ മൂന്ന് തവണയും ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും കനത്ത വെല്ലുവിളി അതിജീവിച്ച് മണ്ഡലം നിലനിർത്തി.

അതിന് അദ്ദേഹത്തെ തുണച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസനത്തിലും, പുരോഗതിയിലും, വിശ്വസിക്കുന്ന യുവാക്കൾ അടക്കമുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ പിന്തുണയാണ്. ഗ്രൂപ്പിസവും അഴിതിയും മടുത്ത് കോൺഗ്രസ് വിട്ടുപോയ വലിയൊരു വിഭാഗത്തെ പാർട്ടിയിലേക്ക് തിരിച്ച് ആകർഷിക്കാൻ അന്താരാഷ്ട്ര പ്രശസ്തിയുള്ള എഴുത്തുകാരനും പ്രഭാഷകനുമായ ഈ മനുഷ്യന് കഴിഞ്ഞു. രാഹുൽ ഗാന്ധിയേക്കാൾ വ്യക്തിപ്രഭാവമുള്ള നേതാവായി തരൂർ വളർന്നു കഴിഞ്ഞു. തരൂർ ഇംഗ്ലീഷും, തരൂർ ആക്സെൻഡും, തരൂർ ഡ്രസ്സ്‌കോഡും ഒക്കെയായി ശരിക്കും ഒരു പൊൽറ്റിക്കൽ കൾട്ട്.

ഡോ. ശശി തരൂരിന്റെ സന്ദർശനത്തെ ആരാണ് ഭയക്കുന്നത്?

പാണക്കാട് എത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകർ ശശി തരൂരിനോടു തന്നെ ചോദിച്ചു.അണികളുടെ ആവേശത്തിൽ തരൂരിന് വൻവരവേൽപ്പ്

‘എനിക്ക് ആരെയും ഭയമില്ല, എന്നെ ആർക്കും ഭയമില്ല, അതിന്റെ ആവശ്യമേയില്ല’

പുതിയൊരു ഗ്രൂപ്പ് ഉണ്ടാവുകയാണോ?’

കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ താത്‌പര്യമില്ല. എ യും ഐ യും ഒക്കെ കൂടുതലാണ്. ഒയും ഇയും ഒന്നും വേണ്ട. അഥവാ ഇനി ഒരക്ഷരം വേണമെന്നുണ്ടെങ്കിൽ യുണൈറ്റഡ് കോൺഗ്രസ് എന്നതിനെ പ്രതിനിധീകരിക്കുന്ന ‘യു’ ആണ് വേണ്ടത്’എത്ര സൗമ്യമായ, അ‌ർത്ഥപൂർണമായ മറുപടി. കൃത്യമായ ലക്ഷ്യം വച്ച് മുന്നോട്ടു പോകുമ്പോഴും എതിർക്കുന്നവരെ പരസ്യമായി കുത്തി നോവിക്കാൻ ശശി തരൂർ തയ്യാറല്ല. അതേസമയം ശശി തരൂരിനെ കൃത്യമായി കുത്തിക്കൊണ്ടാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്.’മാദ്ധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ പെട്ടെന്നു പൊട്ടും. ഞങ്ങളൊന്നും അങ്ങനെ പൊട്ടുന്ന ബലൂണല്ല’കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ടെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് തുടർന്ന് പറഞ്ഞതിങ്ങനെ”സംഘടനയിൽ എല്ലാവരെയും കൂടെനിറുത്തും. കോൺഗ്രസിലെ സംവിധാനം അനുസരിച്ച് ആരെയും ഒഴിവാക്കില്ല. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം.” അവസാനം പറഞ്ഞ വാക്കുകളിലാണ് ഒരു സംഗതി കിടക്കുന്നത്. ”വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം”. എന്താണ് വ്യവസ്ഥാപിത മാർഗമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും കേരളത്തിൽ തുടർന്നുവരുന്ന കോൺഗ്രസ് വ്യവസ്ഥ ഒന്ന്- ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായിമാറി പ്രവർത്തിക്കുക. രണ്ട്- നേതാക്കന്മാരുടെ ആജ്ഞാനുവർത്തികളായി നടന്ന് സ്ഥാനമാനങ്ങൾ ഉറപ്പിക്കുക. മൂന്ന്- ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിൽ ജയിച്ചു കഴിഞ്ഞാൽ പിന്നെ പട്ടടയിലേക്ക് എടുക്കുംവരെ അത് ആർക്കും വിട്ടുകൊടുക്കാതിരിക്കാൻ ജാഗ്രത പാലിക്കുക. അതിങ്ങനെ നീളും.ഇനിയിപ്പോൾ ശശി തരൂരിനെ സംസ്ഥാന കോൺഗ്രസിന്റെ കടിഞ്ഞാൺ ഏൽപ്പിച്ചാലും ഈ ‘വ്യവസ്ഥാപിത മാർഗങ്ങൾ’ സ്വീകരിക്കുന്നതും അടിച്ചേൽപ്പിക്കുന്നതുമൊക്കെ അവസാനിക്കുമെന്ന് കരുതുന്നത് മണ്ടത്തരമായിരിക്കും. ഒരു കാര്യം ഉറപ്പാണ് ശശി തരൂരിന്റെ യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന നേതാക്കളുടെ ഉറക്കമാണ് കെടുത്തുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ താൻ യോഗ്യനാണെന്ന് തെളിയിക്കാനാണ് തരൂർ ശ്രമിക്കുന്നതെന്ന വ്യാഖ്യാനങ്ങൾ ഇതിനകം തന്നെ വന്നുകഴിഞ്ഞു.എം.എൽ.എമാർ ഉൾപ്പെടെയുള്ള കോൺഗ്രസിലെ യുവനേതാക്കൾ ഭൂരിപക്ഷവും ശശി തരൂരിനൊപ്പമാണ്. ഇപ്പോഴത്തെ ഗ്രൂപ്പ് കെട്ടുപാടിൽ മുന്നോട്ടു പോയാൽ തങ്ങളുടെ രാഷ്ട്രീയഭാവിക്ക് പ്രത്യേകിച്ച് ഒരുഗുണവും കിട്ടാനില്ലെന്നു കരുതുന്നവരാണ് അവരിലേറെയും. 2025ലാണ് നിയമസഭാ തിരഞ്ഞടുപ്പ് വരുന്നത്. 2024ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വരും. അതുവരെയൊക്കെ ഇപ്പോഴത്തെ ഓളം നിലനിറുത്താൻ ശശി തരൂരിന് കഴിയുമോ എന്ന് കണ്ടറിയണം.

തരൂർ മുഖ്യമന്ത്രി പദംലക്ഷ്യം വയ്ക്കുമ്പോൾ

കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ചുവടുവയ്പ്പാണ് ശശി തരൂർ നടത്തുന്നതെന്ന പ്രചാരണം ശക്തമാണ്. തോൽവി ഉറപ്പിച്ചിട്ടും യു.എൻ.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായി വാർത്തകളിൽ നിറഞ്ഞ ശശി തരൂർ ആഗോളപൗരൻ എന്ന ഇമേജിൽ പിന്നെ എത്തിയത് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനർത്ഥിയായിട്ടാണ്.ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതും ജയം പ്രതീക്ഷിച്ചല്ല, ലഭിച്ച ആയിരത്തിലേറെ വോട്ടുകൾ കൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയ തരൂർ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് കേരളത്തിലെ സുപ്രാധാന സ്ഥാനമാണെന്നാണ് വിലയിരുത്തൽ.എന്തായാലും മലബാറിലെത്തി മുസ്ലിംലീഗിന്റെ പിന്തുണ നേടിയ തരൂരിന്റെ അടുത്ത ലക്ഷ്യം എൻ.എസ്.എസിന്റെ പിന്തുണ ഉറപ്പാക്കലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് എൻ.എസ്.എസ് നേതൃത്വത്തിനുള്ള അതൃപ്തി തരൂരിന് തുണയായി മാറുമെന്നാണ് കണക്കുകൂട്ടൽ. ജനുവരി രണ്ടിന് പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്.ക്രിസ്ത്യൻ മതവിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള നീക്കവും തരൂർ തുടങ്ങിയിട്ടുണ്ട്. ഇതിനകംതന്നെ താമരശ്ശേരി രൂപത ബിഷപ്പ് മാർ.റമിഞ്ചിയോസ് ഇഞ്ചനാനിയൽ, കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ എന്നിവരെയും തരൂർ സന്ദർശിച്ചു കഴിഞ്ഞു.മലബാർ സന്ദർശനത്തോടെ കോഴിക്കോട് എം.പി എം.കെ. രാഘവനെ കൂടാതെ വടകര എം.പി കെ.മുരളീധരന്റെയും പരസ്യ പിന്തുണ തരൂരിന് ലഭിച്ചു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിനെതിരെ ആദ്യം വാളെടുത്തയാളാണ് കെ.മുരളീധരൻ. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തരൂരിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അണിയറ സംസാരം. സുധാകരന്റെ അനുവാദത്തോടെയാണ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഇതിനെ സാധൂകരിക്കാനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കലങ്ങി മറിയുന്നഗ്രൂപ്പുകളിൽമീൻ പിടിക്കുന്നതാര്?

സമീപകാലത്ത് കോൺഗ്രസ് രാഷ്ട്രീയം വഴിമാറിയെത്തിയത് കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ ത്രയത്തിന്റെ കൈകളിലേക്കാണ് . കോൺഗ്രസ് രാഷ്ട്രീയം വഴി മാറുന്നതാണ് പിന്നീട് കണ്ടത്.പഴയ ഐ ആണെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആദ്യം ഗ്രൂപ്പുകൾക്ക് അതീതരായാണ് പ്രവർത്തിച്ചത്. സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ദേശീയ നേതൃത്വത്തിൽ കരുത്തനായി മാറിയ കെ.സി. വേണഗോപാലിന്റെ ആശീർവാദത്തോടെയായിരുന്നു ഇരുവരുടേയും നീക്കങ്ങൾ.എന്നാൽ കെ.പി.സി.സി. പുനസംഘടനയോടെ സുധാകരൻ സതീശൻ കൂട്ടുകെട്ടിൽ വിള്ളൽ വീണു. നിയമനങ്ങളിൽ കെ.സി. വേണുഗോപാൽ നോമിനികളെ തിരുകിക്കയറ്റി എന്നായിരുന്നു പരാതി. സതീശൻ വഴിയുളള കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ അതൃപ്തിയിലായിരുന്ന ഗ്രൂപ്പുകൾ അങ്ങനെ സുധാകരന് പിന്നിൽ അണിനിരന്നു.അതുവരെ തമ്മിലടിച്ച കെ. മുരളീധരനും രമേശ് ചെന്നിത്തലയും ഗുരുവായൂരിൽവെച്ച് പിണക്കം പരിഹരിച്ചു. ഒരുഭാഗത്ത് കെ.സി. വേണഗോപാലും വി.ഡി. സതീശനും. മറുഭാഗത്ത് കെ.സുധാകരൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്ന നിലയിൽ കോൺഗ്രസിലെ ശാക്തിക ചേരിമാറി വരുമ്പോഴാണ് തരൂരിന്റെ രംഗപ്രവേശം. സമീപകാലത്തുണ്ടായ സുധാകരന്റെ നാക്കുപിഴയിൽ നേതാക്കളിൽ ചിലർ മൗനം പാലിച്ചതും അദ്ദേഹത്തെ തരൂരിലേക്ക് അടുപ്പിക്കുന്നതിന് കാരണമായി.കെ.സിയുടെ രാജസ്ഥാനിലെ രാജ്യസഭാംഗത്വ കാലാവധിയും വൈകാതെ അവസാനിക്കും. സംസ്ഥാനത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന കെ.സിക്ക് തരൂരിന്റെ നീക്കങ്ങൾ വിലങ്ങുതടിയാകും.

പരാജയപ്പെട്ട എം.പിയോ ?

ഡോ.ശശി തരൂർ മൂന്നാം തവണയും എം.പിയായി തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുകയാണ്. സ്വന്തം മണ്ഡലത്തിലുള്ളവർക്ക് ആഗോളപൗരനെ ദർശിക്കാൻ കിട്ടുന്നില്ലന്നതാണ് തരൂരിനെതിരെയുള്ള പ്രധാന ആക്ഷേപം. തിരുവനന്തപുരത്തെ പ്രധാന പൊതുപരിപാടികളിൽ പോലും തരൂരിനെ കാണാനില്ല. പിണറായി വിജയന്റെ ഭരണത്തിലെ വികസനമുഖത്തിന് ബദലാകാൻ തരൂരിനാകുമെന്ന് അദ്ദേഹത്തിനൊപ്പമുള്ളവർ വാദിക്കുന്നുണ്ടെങ്കിലും മൂന്ന് തവണയായി പ്രതിനിധീകരിക്കുന്ന തിരുവനന്തപുരത്തിന് തരൂർ എന്ത് വികസനം കൊണ്ടുവന്നു എന്നു ചോദിക്കുന്നവരുണ്ട്.തിരുവനന്തപുരത്തിന്റെ സവിശേഷത കൊണ്ടാണ് തരൂർ ജയിക്കുന്നത്. വികസനത്തേക്കാൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതും അടിയൊഴുക്കുണ്ടാകുന്നതും മറ്റ് ചില ഘടകങ്ങളാണ്. ശശി തരൂരിനെ ജയിപ്പിക്കുന്നതിലുപരി തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയായ ബി.ജെ.പി നേതാവിനെ തോൽപ്പിക്കുക എന്ന നിലയിലേക്ക് വലിയൊരു വിഭാഗം തീരുമാനമെടുത്ത് നടപ്പിലാക്കുമ്പോൾ അത് തരൂരിന് ഗുണകരമായി ഭവിക്കുകയാണ് ചെയ്യുന്നത്. മറ്റേത് മണ്ഡത്തിൽ മത്സരിച്ചാലും തരൂരിന് ഈ സ്വീകാര്യത ലഭിക്കില്ലെന്നാണ് കോൺഗ്രസിൽ തന്നെയുള്ളവർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here