ബില്‍ക്കീസ് ബാനു കേസ്: പ്രതികളുടെ മോചനം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

0

ന്യുഡല്‍ഹി: ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളുടെ മോചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 11 പ്രതികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കിയ സുപ്രീം കോടതിയുടെ വിധിയില്‍ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയാണ് തള്ളിയത്.

2002ലെ ഗുജറാത്ത് കലാപകാലത്താണ് ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത്. പ്രതികളെ മോചിപ്പിക്കാന്‍ 2022 മേയിലാണ് തീരുമാനിച്ചത്. ഓഗസ്റ്റ് 15ന് പ്രതികളെ മോചിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതി നിര്‍ദേശം പാടെ അവഗണിച്ചാണ് സര്‍ക്കാര്‍ സാങ്കേതികമായി പ്രതികളെ വിട്ടയച്ചതെന്ന് ബില്‍ക്കീസ് ബാനു ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതികള്‍ ശിക്ഷാകാലാവധിയായ 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും അതിനാലാണ് മോചിപ്പിച്ചതെന്നും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതികളുടെ മോചനത്തിനെതിരെ ബില്‍ക്കീസ് ബാനുവിന് പുറമേ സിപിഎം പ്രവര്‍ത്തക സുഭാഷിണി അലിയും കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here