സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

0

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആന്റണി (35) ആണ് കുമളി പൊലീസിന്റെ പിടിയിലായത്.

ഇൻസ്റ്റഗ്രാമിലൂടെ ഒരുവർഷം മുമ്പാണ് ഇയാൾ കുമളി മുരിക്കടി സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. ചാറ്റുകളിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയ ഇയാൾ യുവതിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി. തുടർന്ന് ഭീഷണിപ്പെടുത്തി, കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പ്രതിയെ കുമളി സിഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ ഫ്‌ളാറ്റിൽനിന്നാണ് അറസ്റ്റുചെയ്തത്.

Leave a Reply