കൊച്ചിയിൽ നൃത്തവിദ്യാലയം തുടങ്ങി നടി നവ്യാനായർ

0

കൊച്ചിയിൽ നൃത്തവിദ്യാലയം തുടങ്ങി നടി നവ്യാനായർ. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സ് എന്ന സ്ഥാപനവുമായാണ് നവ്യ എത്തുന്നത്. ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്നാണ് നവ്യയുടെ ഡാൻസ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. കൊച്ചി പടമുകളിൽ ലീഡർ കെ. കരുണാകരൻ റോഡിലാണ് ഇതിന്റെ പ്രവർത്തനം.

മാതംഗിയുടെ വെബ്‌സൈറ്റ് സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്തു. ലോകപ്രശസ്ത നൃത്ത വിദ്യാലയമായ കലാക്ഷേത്രയുടെ മുൻ ഡയറക്ടർ കൂടിയായ പ്രിയദർശിനി ഗോവിന്ദ് ആദ്യമായാണ് കൊച്ചിയിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്. നവ്യയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു ഡാൻസ് സ്‌കൂളെന്നും തന്റെ കുടുംബത്തിന്റെയും എല്ലാ പിന്തുണയും നവ്യയ്ക്ക് ഉണ്ടാകുമെന്നും നവ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു

Leave a Reply