ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ നേരിട്ടെത്തി ആശുപത്രി ജീവനക്കാരെ ഞെട്ടിച്ച് നടൻ ബാല

0

ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ നേരിട്ടെത്തി ആശുപത്രി ജീവനക്കാരെ ഞെട്ടിച്ച് നടൻ ബാല. എലിസബത്തിന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനാണ് ബാല ആശുപത്രിയിലെത്തിയത്. ബാല എത്തിയതറിഞ്ഞ് എലിസബത്തിന്റെ സഹ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ബാലയ്ക്കരികിലേക്ക് ഓടിയെത്തി. എല്ലാവരും ബാലയെ വളഞ്ഞു.

തന്നെ കാണാനെത്തിയ എല്ലാവർക്കുമൊപ്പം സെൽഫിക്ക് പോസ് ചെയ്ത ശേഷമാണ് ഭാര്യയെ കൂട്ടി ബാല മടങ്ങിയത്. ബാല തന്നെയാണ് വിഡിയോ പങ്കുവച്ച ശേഷം ഈ വിശേഷങ്ങൾ ആരാധകരെ അറിയിച്ചത്. എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്. എന്നാൽ സ്നേഹം കൊണ്ട് അവർ എന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ബാല ഫേസ്‌ബുക്കിൽ കുറിച്ചത്.

ആശുപത്രിയിലെ ജീവനക്കാരും ഡോക്ടേഴ്സുമെല്ലാം ബാലയെ പരിചയപ്പെടുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് ബാലയുടെ വിഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ ഡോക്ടർ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്.

Leave a Reply