തെലങ്കാനയിലെ നൊക്കോണ്ട മണ്ഡലിൽ തേങ്ങാക്കഷ്ണം തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

0

തെലങ്കാനയിലെ നൊക്കോണ്ട മണ്ഡലിൽ തേങ്ങാക്കഷ്ണം തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ബാദവാത്ത് മാലു, കവിത എന്നിവരുടെ മകനായ മണികാന്തയാണ് മരിച്ചത്. വീട്ടിൽ പൂജ നടന്നുകൊണ്ടിരിക്കെയാണ് അപകടം. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പെ കുഞ്ഞ് മരിച്ചു. പുലർച്ചെ 4:30 ഓടെയാണ് സംഭവം.കുഞ്ഞിന്റെ കരച്ചിൽ മാറ്റാനായി പൂജയ്ക്കായി കൊണ്ടുവന്ന തേങ്ങാക്കഷ്ണം കുട്ടിയുടെ കയ്യിൽ കൊടുക്കുകയായിരുന്നു.

കളിക്കുന്നതിനിടെ കുട്ടി തേങ്ങാക്കഷ്ണം വായിലിട്ടു. ശ്വാസം തടസപ്പെട്ടതോടെ അസ്വസ്ഥത കാണിച്ച കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുട്ടിയുടെ മരണം സംഭവിച്ചുവെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here