ആകാശവാണിയില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ച അനുഭവം പങ്കുവച്ച്‌ ചീഫ്‌ ജസ്‌റ്റിസ്‌ ചന്ദ്രചൂഢ്‌

0


ന്യൂഡല്‍ഹി: തന്റെ ഇരുപതുകളില്‍ ആകാശവാണിയില്‍ റേഡിയോ ജോക്കിയായി ജോലിചെയ്‌ത അനുഭവം തുറന്നുപറഞ്ഞു സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഢ്‌. ഗോവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഇക്കാര്യം തുറന്നു പറഞ്ഞത്‌.
പ്ലേ ഇറ്റ്‌ കൂള്‍, ഡേറ്റ്‌ വിത്ത്‌ യു, സണ്‍ഡേ റിക്വസ്‌റ്റ്‌ പരിപാടികളാണ്‌ അക്കാലത്ത്‌ അവതരിപ്പിച്ചിരുന്നതെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ചന്ദ്രചൂഢ്‌ പറഞ്ഞു. “ഇതിനെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല, പക്ഷേ, എന്റെ ഇരുപതുകളില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്ലേ ഇറ്റ്‌ കൂള്‍, എ ഡേറ്റ്‌ വിത്ത്‌ യു, സണ്‍ഡേ റിക്വസ്‌റ്റ്‌സ്‌ തുടങ്ങിയ പരിപാടികള്‍ ചെയ്‌തിരുന്നു”-അദ്ദേഹം പറഞ്ഞു. സംഗീതത്തോടുള്ള എന്റെ പ്രണയം ഇന്നും നിലനില്‍ക്കുന്നു. കോടതിയില്‍ അഭിഭാഷകരുടെ സംഗീതം കേട്ടുകഴിഞ്ഞ ശേഷം താന്‍ ഇപ്പോഴും വീട്ടില്‍ എല്ലാ ദിവസവും സംഗീതം ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ സംരംഭമായ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ലീഗല്‍ എജ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ചിന്റെ ആദ്യ അക്കാദമിക്‌ സെഷന്‍ ഗോവയില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here