സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിന് ഉപയോഗിച്ച മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിലായി

0

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിന് ഉപയോഗിച്ച മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിലായി. തൃശ്ശൂർ മൂരിയാട് സ്വദേശി കെ. കിരണാണ്(29) ചെന്നൈ പൊലീസിന്റെ പിടിയിലായത്. ജോലിയും സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരവും വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെയാണ് കിരണും സംഘവും വലയിൽ വീഴ്‌ത്തിയത്.

അണ്ണാനഗറിലുള്ള അപ്പാർട്ട്‌മെന്റിൽ ചെന്നൈ സിറ്റി പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇവിടെനിന്ന് രണ്ടുയുവതികളെ രക്ഷപ്പെടുത്തി. റെയ്ഡിനിടെ രക്ഷപ്പെട്ട കിരണിന്റെ കൂട്ടാളിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. കിരണിന്റെ നേതൃത്വത്തിൽ പെൺവാണിഭം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

ജോലിയുടെപേരിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ യുവതികളെ ചെന്നൈയിലെത്തിച്ച് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ കിരണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here