കാമുകനൊത്ത് ജീവിക്കാൻ ഭർത്താവിനെയും ഭർത്തൃമാതാവിനെയും വിഷം നൽകി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ

0

കാമുകനൊത്ത് ജീവിക്കാൻ ഭർത്താവിനെയും ഭർത്തൃമാതാവിനെയും വിഷം നൽകി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ ഭർത്താവിനെയും അമ്മായിഅമ്മയേയും കൊലപ്പെടുത്തിയ കവിതയും കാമുകൻ ഹിതേഷുമാണ് അറസ്റ്റിലായത്.

ഹിതേഷുമായുള്ള ബന്ധത്തെ തുടർന്ന് കവിതയും ഭർത്താവ് കമൽകാന്തും മാസങ്ങളായി പിരിഞ്ഞുജീവിക്കുകയായിരുന്നു. എന്നാൽ കുട്ടികളെക്കരുതി ഒരുമിച്ച് ജീവിക്കാമെന്ന ധാരണയോടെ കവിത വീണ്ടും കമൽകാന്തിനെ സമീപിച്ചു. കുട്ടികളെയോർത്ത് കമൽകാന്തും ഇത് സമ്മതിച്ചു. കവിതയുടെ തിരികെ വരവ് കഴിഞ്ഞ് അധികനാളാകുന്നതിന് മുൻപ് കമൽകാന്തിന്റെ അമ്മ വയറുവേദനമൂലം മരിച്ചു.

വൈകാതെ അമ്മയുടെ അതേ അസ്വാസ്ഥ്യങ്ങൾ കമൽകാന്തും പ്രകടിപ്പിക്കാൻ തുടങ്ങി. ഇതേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തുടർന്നെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. അവസാനം കമൽകാന്തും മരണത്തിന് കീഴടങ്ങി. ഡോക്ടർ നടത്തിയ വിദഗ്ധ പരിശോധനയിൽ കമൽകാന്തിന്റെ ശരീരത്തിൽ ഉയർന്നതോതിൽ ആർസെനിക് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിന് വഴിയൊരുക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞു. കവിതയും ഹിതേഷും കുറ്റസമ്മതം നടത്തി.

Leave a Reply