സർക്കാരും ഗവർണറും തമ്മിലെ പോരും, ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ വാക്‌പോരും ഒക്കെ രൂക്ഷമാകുന്നതിനിടെ, ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ടി.സിദ്ദിഖ് എം എൽ എ

0

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലെ പോരും, ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ വാക്‌പോരും ഒക്കെ രൂക്ഷമാകുന്നതിനിടെ, ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ടി.സിദ്ദിഖ് എം എൽ എ. ജാമിയ മിലിയയിൽ വച്ച് ജമാ അത്തുകാർ അഞ്ചുതവണ തന്റെ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചെന്നും ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ വാചകങ്ങളുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് സിദ്ദിഖിന്റെ പരിഹാസം.

‘അന്ന് തലയ്ക്കു കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം. എവിടെയാ ഇരിക്കുന്നതെന്ന് അറിയില്ല, എന്താ പറയുന്നതെന്ന് അറിയുന്നില്ല. ജമാഅത്തുകാർ അഞ്ച് അടിയാണത്രെ ഗവർണ്ണറുടെ തലയ്ക്ക് അടിച്ചത്..! ശ്രീ പിണറായി വിജയനും ഗവർണ്ണറും തമ്മിലുള്ള പോരു കണ്ട് ജനങ്ങൾ ചിരിക്കുന്നുണ്ട്..’ സിദ്ദിഖ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here