ഇരുപത്തിനാലുകാരനൊപ്പം യുവതി നാടുവിട്ടത് ഭർത്താവിന്റെ പുത്തൻ കാറുമായി; യുവതി രണ്ടാം തവണയും ഒളിച്ചോടിയത് മക്കളെ ഉറക്കികിടത്തിയ ശേഷം

0

കണ്ണൂർ : മക്കളെ ഉറക്കികിടത്തിയ ശേഷം കാമുകനൊപ്പം യുവതി നാടുവിട്ടു. ഇരുപത്തിയേഴുകാരിയായ യുവതി ഇരുപത്തിനാലുകാരനായ കാമുകനൊപ്പമാണ് ഒളിച്ചോടിയത്. ഭർത്താവിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെ യുവതി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ ഹാജരായി.

കണ്ണൂർ ചെങ്ങളായി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ റിസ്വാന (27) എന്ന യുവതിയാണ് പെരുവളത്ത്പറമ്പ് സ്വദേശിയും ബസ് ജീവനക്കാരനുമായ റമീസിനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവ് വാങ്ങിയ പുതിയ കാറും സഹോദരിയുടെ 15 പവൻ സ്വർണ്ണാഭരണങ്ങളുമായാണ് ഇവർ കാമുകനൊപ്പം മുങ്ങിയത്. തുടർന്ന് രാത്രി ഒന്നര മണിയോടെ ഭർത്താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് യുവതി പണം പിൻവലിച്ചു. ഇത് സംബന്ധിച്ച മെസ്സേജ് ഭർത്താവിന് മൊബൈൽ ഫോണിൽ ലഭിച്ചു.

മെസ്സേജ് ഫോണിൽ വന്നതോടെ കാര്യം അറിയുന്നതിനായി റിസ്വാനയെ ബന്ധപ്പെട്ടെങ്കിലും കോൾ കിട്ടിയിരുന്നില്ല. പിന്നാലെ വീട്ടുകാരെ ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ ഉറക്കി കിടത്തിയ ശേഷം യുവതി കാമുകനൊപ്പം പോയി എന്നത് വ്യക്തമാകുന്നത്. മൻപും യുവതി ഈ യുവാവിനൊപ്പം നാട് വിട്ടിരുന്നു. അന്ന് യുവതിയെ അനുനയിപ്പിച്ച് ഭർത്താവ് വീട്ടിൽ തിരികെ കൊണ്ട് വരുകയായിരുന്നു.

ഭർത്താവ് വീണ്ടും ജോലി ആവശ്യങ്ങൾക്കായി വിദേശത്തേക്ക് തിരികെ പോയിരുന്നു. റിസ്വാനയെയും മക്കളെയും വിദേശത്തേക്ക് കൊണ്ടുപോകാനുളള നടപടികൾ പൂർത്തീകരിക്കുന്നതിനിടെയാണ് യുവതി വീണ്ടും കാമുകനൊപ്പം പോയത്. യുവതിയെ കാണാതായ സാഹചര്യത്തിൽ ഭർത്താവിന്റെ സഹോദരി ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കാസർഗോഡ് ഉള്ളതായാണ് കണ്ടെത്തയത്. അതിനിടെയാണ് യുവതി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here