വീഡിയോ കോൾ വിളിച്ച് യുവതി ന​ഗ്നത കാട്ടുന്നു; പരാതിയുമായി ബിജെപി നേതാവ്

0

ബെം​ഗളൂരു: യുവതി ഫോണിൽ വിളിച്ച് ന​ഗ്നത കാട്ടുന്നെന്ന പരാതിയുമായി ബിജെപി നേതാവ്. കർണാടകയിലെ ബിജെപി നേതാവായ ജി.എച്ച്. തിപ്പറെഡ്ഡിയാണ് തനിക്കെതിരെ ഹണിട്രാപ്പ് ശ്രമം നടന്നെന്ന പരാതിയുമായി രം​ഗത്തെത്തിയത്. ചിത്രദുർ​ഗ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് തിപ്പറെഡ്ഡി.

അജ്ഞാത യുവതിയാണ് തന്നെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതെന്നും എംഎൽഎ ആരോപിച്ചു. കഴിഞ്ഞ ദിവസം അജ്ഞാത നമ്പറിൽ നിന്ന് തന്റെ ഫോണിലേക്ക് വാട്സ് ആപ് കോൾ വന്നു. അറ്റൻഡ് ചെയ്ത ഉടൻ തന്നെ യുവതി വസ്ത്രമഴിച്ച് സ്വകാര്യഭാ​ഗങ്ങൾ പ്രദർശിപ്പിച്ചു. ഉടൻ താൻ കോൾ കട്ട് ചെയ്തു. എന്നാൽ, ഇതേ നമ്പറിൽ നിന്ന് പോൺ വീഡിയോകൾ തന്റെ ഫോണിലേക്ക് അയച്ചെന്നും ചിത്രദുർ​ഗ എംഎൽ‌എ പറഞ്ഞു. തനിക്ക് വന്ന നമ്പറും ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here