കശ്മീരിൽ ഭീകരാക്രമണം; 2 പേർക്ക് വെടിയേറ്റു, ഒരാളുടെ നില ഗുരുതരം

0

കശ്മീര്‍: കശ്മീരിൽ വെടിവെയ്പ്പ്. ബിഹാർ, നേപ്പാൾ സ്വദേശികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനന്ത്‌നാഗിലെ സ്വകാര്യ സ്കൂൾ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും തിരച്ചിൽ തുടങ്ങി. നേരത്തെയും സമാനമായ രീതിയിൽ കശ്മീരിൽ ഇതര സംസ്ഥാനക്കാ‍‍ര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

Leave a Reply