വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോൾ പത്താംക്ലാസ്സുകാരി ഗർഭിണി; കണ്ണൂരില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

0

കണ്ണൂര്‍: കൂത്തുപറമ്പില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയപ്പോഴാണ് പീഡിപ്പിച്ചത് പിതാവാണെന്ന് പെൺകുട്ടി മൊഴി നല്‍കിയത്.

പെണ്‍കുട്ടിയുടെ പിതാവിനെ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് പോയ ഇയാളെ കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് നാളെ രേപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here