ഗുരുതരമായ തെറ്റ്; ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ടെന്ന് വ്യക്തം’; രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ

0

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നോക്കിനിൽക്കാനാകില്ലെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയതും കുറവൻകോണത്തെ അതിക്രമത്തിലും പ്രതിയായ സന്തോഷ് കുമാർ ഉപയോഗിച്ചത് സർക്കാർ വാഹനമാണ്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നോക്കിനിൽക്കാനാകില്ല. ഇത് ഗുരുതരമായിട്ടുള്ള തെറ്റാണ് .പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കുന്നില്ല. ഇതിൻറെ ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് പൂർണമായും ക്രമസമാധാന നില തകർന്നുകൊണ്ടിരിക്കുകയാണ്. ഇടതുമുന്നണി ഭരണത്തിൻറെ കീഴിൽ സ്ത്രീകൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്നും ചെന്നിത്തല ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here