മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ

0

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. കീഴ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.

പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ ശ​രി​യാ​യി പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ന​ര​ഹ​ത്യ, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ ​ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ര​ഹ​ത്യാ​കു​റ്റം നി​ല​നി​ൽ​ക്കു​മോ എ​ന്ന്​ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​ കോ​ട​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് നോ​ട്ടീ​സ്​ അ​യ​ക്കാ​നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു. കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളും ത​ട​ഞ്ഞി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here