സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കമെന്ന ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി

0

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കമെന്ന ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി. സ്വവര്‍ഗ വിവാഹം സ്‌പെഷല്‍ മാര്യേജ് നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹരജിക്കാരും കഴിഞ്ഞ പത്തു വര്‍ഷമായി സ്വവര്‍ഗ ദമ്പതികളുമായ സുപ്രീയ ചക്രവര്‍ത്തി, അഭയ് ദാംഗ് എന്നിവരുടെ അവശ്യം. ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. നിയമപരമായ അംഗീകാരം ഇല്ലാത്തതിനാല്‍ കടുത്ത വിവേചനം നേരിടേണ്ടി വരുന്നു എന്ന് ഹരജിയിൽ വ്യക്തമാക്കി.

ഹ​ര​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​നും അ​റ്റോ​ണി ജ​ന​റ​ലി​നും സു​പ്രീം​കോ​ട​തി പ്ര​ത്യേ​കം നോ​ട്ടീ​സ​യ​ച്ചു. കേ​ര​ള, ഡ​ല്‍ഹി ഹൈ​കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള സ​മാ​ന സ്വ​ഭാ​വ​മു​ള്ള മ​റ്റു കേ​സു​ക​ളു​മാ​യി ചേ​ര്‍ത്ത് ഈ ​ഹ​ര​ജി​യും പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​വ​ര്‍ഗാ​നു​രാ​ഗം കു​റ്റ​ക​ര​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു.

Leave a Reply